Advertisment

ഇന്ത്യൻ കമ്യുണിറ്റി സ്കൂൾ കുവൈറ്റ് (സീനിയർ സാൽമിയ ) തുടർച്ചയായി രണ്ടാം വർഷവും ഉന്നത വിദ്യാഭ്യാസ മേള സംഘടിപ്പിക്കുന്നു

New Update

കുവൈറ്റ് : ഇന്ത്യൻ കമ്യുണിറ്റി സ്കൂൾ കുവൈറ്റ് (സീനിയർ സാൽമിയ ) തുടർച്ചയായി രണ്ടാം വർഷവും ഉന്നത വിദ്യാഭ്യാസ മേള സംഘടിപ്പിക്കുന്നു . 2020 ലെ ഉന്നത വിദ്യാഭ്യാസ മേള കേവലം കോളേജ് - യൂണിവേഴ്സിറ്റി പ്രദർശനം മാത്രമായല്ല നടക്കുന്നത്.

Advertisment

കുവൈറ്റിൽ പഠിക്കുന്ന 9, 10, 11, 12 ക്‌ളാസ്സുകളിലെ ഇന്ത്യൻ കുട്ടികൾക്ക് പ്രയോജനപ്പെടും വിധം ഇന്ത്യൻ - വിദേശ തൊഴിൽ മേഖലകളിലെ വിപ്ലവകരമായ മാറ്റങ്ങൾ പരിചയപ്പെടുത്തുകയും ഓരോരുത്തർക്കും അനുയോജ്യമായ തൊഴിൽ മേഖലയെ കണ്ടെത്തി, അവസരങ്ങൾ തുറന്നു കാട്ടുകയും ചെയ്യുന്ന വിപുലമായ തുടർ വിദ്യാഭ്യാസ തൊഴിൽ പരിചയ മേളയെന്ന തലത്തിലേക്ക് ഉയർത്തപ്പെട്ടിരിക്കുന്നു.

publive-image

ഇന്ത്യയിൽ നിന്നും വന്നിട്ടുള്ള വിദഗ്ദ്ധരുടെ നേതൃത്വത്തിൽ നടത്തുന്ന അഭിരുചി പരീക്ഷ, തുടർന്ന് വ്യക്തിഗത മുഖാമുഖം,തുടർ വിദ്യാഭ്യാസ - തൊഴിലധിഷ്ഠിത സെമിനാറുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും യുണിവേഴ്സിറ്റികളുടെയും പ്രതിനിധികളുമായി സംവേദനം, പ്രവേശനപ്രക്രിയയുടെ പ്രാഥമിക നടപടികൾ തുടങ്ങിയവയ്ക്കും അവസരം ഒരുക്കിയിരിക്കുന്നു.

മധ്യപൂർവ്വേഷ്യൻ രാജ്യങ്ങളിൽ ആദ്യമായി റൂർക്കി IIT യിലെയും, ന്യൂ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിലെയും ഡയറക്ടർമാർ നേരിട്ട് നയിക്കുന്ന പ്രത്യേക സെഷനുകളും മേളയുടെ ഭാഗമായുണ്ടാകും.

ഇന്ത്യയിൽ നിന്നും പ്രശസ്ത കരിയർ ഗുരു ഡോ. ബി. എസ്. വാരിയർ അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദേശ വിദ്യാഭ്യാസ വിചക്ഷണൻ മി. ജിഹാദ് യാക്കൂബ് എന്നിവർ സെമിനാറുകൾ നയിക്കും.

30 വർഷത്തിലേറെയായി തൊഴിൽ - വിദ്യാഭ്യാസ പണ്ഡിതനും പതിനാറിലധികം കരിയർ ഗൈഡൻസ് കൃതികളുടെ രചയിതാവും ഇന്ത്യയിൽ ഏറെ അറിയപ്പെടുന്ന കരിയർ ഗുരുവുമായ ഡോ. ബി. എസ്. വാരിയർ, ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ - തൊഴിൽ സാധ്യതകളെപ്പറ്റിയും മി. ജിഹാദ് യാക്കൂബ് വിദേശങ്ങളിൽ ലഭ്യമായ തുടർ - ഉന്നത വിദ്യാഭ്യാസ, തൊഴിൽ അവസരങ്ങളെപ്പറ്റിയും ജനുവരി 17, 18 തീയതികളിൽ വിവിധ സമയങ്ങളിൽ സെമിനാറുകൾ നയിക്കും.

ഇന്ത്യയുൾപ്പെടെ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും 50 ൽപ്പരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സർവ്വകലാശാലകളുടെയും പ്രതിനിധികൾ വിദ്യാർഥികളും രക്ഷിതാക്കളുമായി നേരിട്ട് ആശയവിനിമയം ചെയ്യും.

ആധുനിക ലോകത്ത്‌ വളരെ വേഗം മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്ന തൊഴിൽ - വിജ്ഞാന - വിനോദ - വിദ്യാഭ്യാസ രംഗങ്ങളിലെ പുതിയ സങ്കൽപ്പങ്ങളും സങ്കേതങ്ങളും പ്രവണതകളും അതാതു മേഖലകളിലെ വിദഗ്ദ്ധരിൽ നിന്നും നേരിട്ട് അറിയുക വഴി വിദ്യാർഥികളുടെ ഭാവി രൂപരേഖ തയ്യാറാക്കുന്നതിനും അവനവന് അനുയോജ്യമായ തൊഴിലിടത്തേക്കു എത്തിപ്പെടുന്നതിനും ജീവിത വിജയം കൈവരിക്കുന്നതിനും കുവൈറ്റിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മാർഗദർശകമാകും, 2020 ലെ ഇന്ത്യൻ കമ്യുണിറ്റി സ്കൂൾ കുവൈറ്റ് നടത്തുന്ന ഉന്നത വിദ്യാഭ്യാസ മേളയെന്നതിൽ സംശയമില്ല.

kuwait kuwait latest
Advertisment