Advertisment

ഇന്ത്യൻ കോൺസുലർ സംഘം 13 ന് അബഹയിലും നജ്‌റാനിലും

New Update

ജിദ്ദ: ദക്ഷിണ സൗദിയിലെ നഗരങ്ങളായ അബഹ, നജ്‌റാൻ എന്നിവിടങ്ങളിൽ ജിദ്ദാ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നുള്ള കോൺസുലർ - കമ്മ്യുണിറ്റി വെൽഫെയർ സംഘം വരുന്ന വെള്ളിയാഴ്ച (ഡിസംബർ 13) പര്യടനം നടത്തും. ഇരു നഗരങ്ങളിലെയും പരിസരങ്ങളിലെയും ഇന്ത്യൻ സമൂഹത്തിന് വിവിധ കോൺസുലർ അവിടങ്ങളിൽ ക്യാമ്പ് ചെയ്യുന്ന സംഘം നിർവഹിച്ചു കൊടുക്കും.

Advertisment

publive-image

രണ്ടിടങ്ങളിലും കോൺസുലേറ്റ് ക്യാമ്പ് രാവിലെ എട്ടു മുതൽ പന്ത്രണ്ടു വരെയും ഉച്ചതി രിഞ്ഞു ഒന്ന് മുതൽ അഞ്ചു വരെയുമായിരിക്കും പ്രവർത്തിക്കുക. വിവിധ രേഖകൾ അറ്റസ്റ്റ് ചെയ്യുക, ഔട്ട് ഏജൻസികളുടെ പരിധിയിൽ പെടാത്ത പാസ്പോര്ട്ട് സേവന ങ്ങളായിരിക്കും പര്യടനം നടത്തുന്ന സംഘം നിർവഹിച്ചു കൊടുക്കുക. പ്രദേശ ത്തെ ഇന്ത്യൻ പൗരാവലിയ്ക്ക് തൊഴിൽ പ്രശ്നങ്ങൾ, വെൽഫെയർ - കോൺസുലർ സേവ നങ്ങൾ എന്നിവ സംബന്ധിച്ചുള്ള പരാതികളും നിർദേശങ്ങളും സംഘത്തിന് എഴുതി സമർപ്പിക്കാനുള്ള അവസരവും ഉണ്ടായിരിക്കും.

അബഹയിലെ ക്യാമ്പ് ഖമീസ് മുശൈത്തിലെ കിംഗ് സഊദ് റോഡും ഉമ്മുസറാബ് റോഡും സന്ധിക്കുന്ന സ്ഥത്തുള്ള വി എഫ് എസ് ഗ്ലോബൽ പാസ്പോര്ട്ട് ആൻഡ് വിസാ അപ്ലികേഷൻ സെന്ററിലാണ് പ്രവർത്തിക്കുക. നജ്‌റാനിൽ ക്യാമ്പ് അൽഉഖ്‌ദൂദ് ഹോട്ടലിലായിരിക്കും (നമ്പർ: 017 - 5222445 / 5222449 ഫാക്സ്: 5222614 )

Advertisment