Advertisment

പ്രവാസി ദമ്പതിമാരെ ദുബായില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; പ്രതി പിടിയിലായതായി സൂചന

New Update

publive-image

Advertisment

ദുബായ്: ഗുജറാത്ത് സ്വദേശികളായ ദമ്പതിമാരെ ദുബായില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഹിരന്‍ ആദിയ (40), വിധി ആദിയ എന്നിവരാണ് മരിച്ചത്. ഷാര്‍ജയില്‍ ബിസിനസ് നടത്തി വരികയായിരുന്നു ഇരുവരും.

അറേബ്യന്‍ റാഞ്ചസ് മിറാഡറിലെ വില്ലയില്‍ ഈ മാസം 18നായിരുന്നു സംഭവം. വില്ലയില്‍ നിന്ന് ആഭരണങ്ങള്‍ മോഷണം പോയതായി കണ്ടെത്തിയിരുന്നു.

കവര്‍ച്ചയ്ക്കിടെ ദമ്പതിമാരെ കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ പറഞ്ഞു.

മോഷ്ടിക്കപ്പെട്ട ആഭരണങ്ങള്‍ പിന്നീട് കണ്ടെത്തുകയും പ്രതികളെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. 13, 18 വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ ദമ്പതികള്‍ക്കുണ്ട്. ഇവരിപ്പോള്‍ യുഎഇയിലുള്ള ബന്ധുക്കളോടൊപ്പമാണ്.

അതേസമയം, പ്രതിയെ ദുബായ് പൊലീസ് പിടികൂടിയതായും റിപ്പോര്‍ട്ടുണ്ട്. പാകിസ്ഥാന്‍ സ്വദേശിയാണ് പിടിയിലായതെന്നാണ് സൂചന.

മതിലിന് മുകളിലൂടെ ചാടി ബാല്‍ക്കണിയിലൂടെയാണ് പ്രതി വീടിനുള്ളിലേക്ക് പ്രവേശിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു. പലതവണ കുത്തിയായിരുന്നു കൊലപാതകം. നിലവിളി കേട്ടെത്തിയ 18 വയസ്സുള്ള മകളാണ് രക്തത്തില്‍ കുളിച്ച നിലയില്‍ മാതാപിതാക്കളെ കണ്ടത്.

വിവരമറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. വില്ലയില്‍ നിന്നും 1000 മീറ്റര്‍ അകലെനിന്നും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തിയിരുന്നു.

Advertisment