Advertisment

ഞങ്ങൾക്ക് ബ്രേക്ക് ഫാസ്റ്റിനു പഴം വേണം, ഭാര്യമാരെ ഒപ്പം കൂട്ടണം, ട്രെയിനിൽ യാത്ര ചെയ്യണം. ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങളുടെ പുതിയ ഡിമാന്റുകൾ കേട്ട് ബിസിസിഐ പോലും ഞെട്ടിപ്പോയി

New Update

publive-image

Advertisment

ഇംഗ്ലണ്ടിൽ നടക്കാൻ പോകുന്ന അടുത്ത ക്രിക്കറ്റ് വേൾഡ് കപ്പിന് ഇനി ഏഴു മാസം ബാക്കിയുണ്ട്.ഇതുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ നടത്തുന്ന ,സുപ്രീം കോടതി നിയമിച്ച ബിസിസിഐ യുടെ അഡ്മിനിസ്ട്രേറ്റിവ് സമിതി ( Committee of Administrators (CoA)) ക്കു മുൻപിൽ ക്യാപ്റ്റൻ വിരാട് കൊഹ്‌ലി ഉൾപ്പെടെയുള്ള ടീമംഗങ്ങൾ വച്ചിരിക്കുന്ന പുതിയ ഡിമാൻഡുകൾ വളരെ രസാവഹമാണ്.

1 . രാവിലെ ബ്രേക്ക് ഫാസ്റ്റിനു മറ്റു പഴങ്ങൾക്കൊപ്പം വാഴപ്പഴം ലഭ്യമാക്കണം. കഴിഞ്ഞ ഇംഗ്ലണ്ട് ടൂറിൽ കളിക്കാർക്ക് വാഴപ്പഴം ലഭിച്ചിരുന്നില്ലെന്ന പരാതിയുമുണ്ട്.

2 . ബുക്ക് ചെയ്യുന്ന ഹോട്ടലിൽ ജിം തീർച്ചയായും ഉണ്ടായിരിക്കണം. കൂടാതെ കളിക്കാർക്ക് ഭാര്യമാരെ ഒപ്പം കൂട്ടാനുള്ള അനുവാദവും ലഭിക്കണം.

3 . വേൾഡ് കപ്പ് നടക്കുമ്പോൾ ഇംഗ്ലണ്ടിൽ ടീമംഗങ്ങൾക്ക് ട്രെയിനിൽ യാത്രചെയ്യാനുള്ള അവസരമൊ രുക്കണം.ഇംഗ്ലണ്ട് ടീം അവിടെ ഇപ്പോഴും ട്രെയിനിലാണ് യാത്ര ചെയ്യുന്നത്.അതുകൊണ്ട് ട്രെയിനിൽ ഒരു കോച്ച് തങ്ങൾക്കായി സ്ഥിരം ബുക്ക് ചെയ്യണം. ഇത് കൂടുതൽ സുരക്ഷിതവും സമയലാഭമുണ്ടാകുന്ന തുമാണെന്നാണ് കൊഹ്‌ലി ആൻഡ് കമ്പനിയുടെ വാദം...

ഈ ആവശ്യങ്ങളിൽ ബിസിസിഐ യും CoA യും ധൃതിപ്പെട്ട് ഒരു തീരുമാനമെടുക്കാനുള്ള സാദ്ധ്യത വിരളമാണ്. കാരണം കളിക്കാരുടെ അവസാനത്തെ ആവശ്യമാണ് അവരെ കുഴയ്ക്കുന്നത്.ട്രെയിനിൽ യാത്ര ചെയ്യണമെന്ന കളിക്കാരുടെ ആവശ്യം സുരക്ഷയുമായി ബന്ധപ്പെട്ടതാണ്. ഇംഗ്ലണ്ടിലും നമ്മുടെ ക്രിക്കറ്റർമാർക്ക് ആരാധകർ വളരെ അധികമാണ്. കൂടാതെ മത്സരഫലങ്ങളുടെ പ്രതിഫലങ്ങളും ഇവരിൽ നിന്നും എതിർ ടീമുകളുടെ ആരാധകരിൽ നിന്നുമുണ്ടാകാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല എന്നതുതന്നെ. ഏതായാലും ഈ വിഷയത്തിലുള്ള അന്തിമതീരുമാനത്തിനായി നമുക്ക് കാത്തിരിക്കാം.

kohli
Advertisment