Advertisment

കൊവിഡ് ദുരിതം നേരിടുന്ന കലാകാരന്‍മാരെ സഹായിക്കാന്‍ ലൈവ് സ്ട്രീമൊരുക്കി ഇന്ത്യന്‍ കള്‍ചറല്‍ ഫോറം

author-image
admin
New Update

റിയാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ കള്‍ചറല്‍ ഫോറം കൊവിഡ് കാലത്ത് ദുരിതം നേരിടുന്ന കലാകാരന്‍മാരെ സഹായിക്കാന്‍ നതുശാസ്ത്രീയ കലാരൂപങ്ങളെ സ്നേഹിക്കുന്നവര്‍ക്ക് ദൃശ്യവിരുന്നൊരുക്കുന്നു ഇതിന്റെ ഭാഗമായി വിവധ കലാരൂപങ്ങള്‍ ലൈവ് സ്ട്രീമില്‍ സംപ്രേഷണം ചെയ്യുന്ന പദ്ധതി ആരംഭിച്ചതായും സംഘാടകര്‍ പറഞ്ഞു.

Advertisment

publive-image

www.iicfme.org എന്ന വെബ് സൈറ്റ് സൈറ്റ് വഴി ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുളള പരിപാടികള്‍ സംപ്രേഷണം ചെയ്യുമെന്ന് കോ ഓര്‍ഡിനേറ്റര്‍ മാനോജ് നായര്‍ പറഞ്ഞു. മെയ്‌ 24 മുതല്‍ തുടങ്ങിയ ലൈവ് പ്രോഗ്രാമുകള്‍ 30 തിയതി വരെ ഇന്ത്യന്‍ സമയം വൈകീട്ട് 7:30 മുതല്‍ 8:30 വരെ തുടരും

കഥകളി, ചാക്യാര്‍കൂത്ത്, മോഹിനിയാട്ടം, ഭരതനാട്യം, കഥകളി പഠന കളരി തുടങ്ങീ വിവിധങ്ങളായ പരിപാടികള്‍ നേരില്‍ കാണുന്നപോലെ ദിവസവും ഒരുമണിക്കൂര്‍ ലൈവ് ആയി കാണാന്‍ സാധിക്കും. എല്ലാ കലാരൂപങ്ങളും തനതു വേഷ ഭൂഷതികളോടെ ആയിരിക്കും ലൈവായി ടെലികാസ്റ്റ്ചെയ്യുന്നത്. എല്ലാം എച്ച് ഡി ദൃശ്യഭംഗിയോടെ  വെബ്കാസ്റ്റ് ആയി പ്രേക്ഷകരിലേത്തികുമെന്ന് സംഘാടകര്‍ പറഞ്ഞു.

Advertisment