Advertisment

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മൂന്നു ടയറും പഞ്ചറായി മുന്നോട്ടു നീങ്ങാനാകാത്ത അവസ്ഥയിലാണെന്ന് പി. ചിദംബരം

New Update

താനെ: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മൂന്നു ടയറും പഞ്ചറായി മുന്നോട്ടു നീങ്ങാനാകാത്ത അവസ്ഥയിലാണെന്ന് മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ പി. ചിദംബരം. കുതിച്ചുകയറിയ ഇന്ധനവില ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉയര്‍ത്തിയാണ് മോഡി സര്‍ക്കാരിനെതിരെ പി.ചിദംബരം ആഞ്ഞടിച്ചത്.

Advertisment

publive-image

സ്വകാര്യ നിക്ഷേപം, സ്വകാര്യ ഉപഭോഗം, കയറ്റുമതി, സര്‍ക്കാര്‍ ചെലവുകള്‍ എന്നിവയാണ് ഒരു സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയുടെ നാലു പന്‍ജിനുകള്‍. ിവ ഒരു കാറിന്റെ ടയറുകളോട് സമമാണ്. ഇതില്‍ ഒന്നോ, രണ്ടോ ടയറുകള്‍ മാത്രം പഞ്ചറായാല്‍ പോലും വളര്‍ച്ച മന്ദഗതിയിലാകും. എന്നാല്‍ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥ മുന്നു ടയറുകളും പഞ്ചറായ നിലയിലാണെന്നും ചിദംബരം ആരോപിക്കുന്നു.

ഇന്ധനവിലയില്‍ കുതിപ്പുണ്ടാക്കി നികുതി പിഴിഞ്ഞെടുത്ത് മറ്റു പൊതുകാര്യങ്ങളില്‍ കേന്ദ്രം ഉപയോഗിക്കുകയാണ്. ആരോഗ്യമേഖലയിലും മറ്റു ചില മേഖലകളിലുമായി മാത്രം സര്‍ക്കാരിന്റെ ചെലവുകള്‍ ഒതുങ്ങിയെന്നും ചിദംബരം ആരോപണം ഉയര്‍ത്തുന്നു.

Advertisment