Advertisment

സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് ജൂണ്‍ പത്ത് മുതല്‍ കൂടുതല്‍ വിമാനങ്ങള്‍,കേരളത്തിലേക്ക് പതിനൊന്ന് സര്‍വീസ്, പട്ടിക പുറത്തിറക്കി ഇന്ത്യന്‍ എംബസി.

author-image
admin
New Update

റിയാദ്- വന്ദേഭാരത് മിഷന്റെ ഭാഗമായി സൗദി അറേബ്യയില്‍നിന്ന് ജൂണ്‍ പത്ത് മുതല്‍ ഇന്ത്യയിലേക്കുള്ള വിമാനങ്ങളുടെ മൂന്നാം ഘട്ട  പട്ടിക ഇന്ത്യന്‍ എംബസി പുറത്തിറക്കി. സൗദിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് ഇതുവരെ 19 സര്‍വീസുകളാണ് നടത്തിയത്. 3000 പേരെ സ്വദേശങ്ങളിലെത്തിച്ചുവെന്നും എംബസി പത്രക്കുറിപ്പില്‍ പറഞ്ഞു.

Advertisment

publive-image

ജൂണ്‍ പത്തു മുതല്‍ മൂന്നാം ഘട്ട ഫ്ലൈറ്റ് സര്‍വീസ് ആരഭിക്കും റിയാദ് ദമാം ജിദ്ദ എന്നിവിടങ്ങളില്‍ നിന്നാണ് സര്‍വീസ് ഉള്ളത് .ആകെ പതിനൊന്ന് സര്‍വീസ് കേരളത്തിലേക്ക് ഉണ്ട് .മൊത്തം ഇരുപത് സര്‍വീസ് ആണ് ഇന്ത്യയിലേക്ക് നടത്തുക.

publive-image

Advertisment