Advertisment

സൗദി ക്യൂ എച്ച് എൽ സി ആറാം ഘട്ട ദേശീയ പൊതു പരീക്ഷ ജനുവരി 31 ന്

author-image
admin
New Update

റിയാദ്: ഖുർആൻ ഹദീസ് ലേർണിംഗ് കോഴ്സ് (ക്യൂ എച്ച് എൽ സി) ആറാം ഘട്ട പൊതു പരീക്ഷ ജനുവരി 31 വെള്ളിയാഴ്ച നടത്താൻ ക്യൂ എച്ച് എൽ സി ദേശീയ സമിതി തീരുമാനിച്ചു. കാലത്ത് 9 മുതൽ 11 വരെയാണ് പരീക്ഷ. റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിയാദ് സുൽത്താന കാൾ ആൻഡ് ഗൈഡൻസ് സെന്റർ പുറത്തിറക്കിയ പാഠപുസ്തകത്തിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ.

Advertisment

publive-image

ക്യൂ. എച്ച്. എൽ. സി. അഞ്ചാംഘട്ട സൗദി ദേശീയ പൊതുപരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ജശ്മ മുഹ്‌യദ്ധീനുള്ള അവാർഡ് ദാനം ജിദ്ദയിൽ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ നിർവഹിക്കുന്നു. ഹുസൈൻ സലഫി, സുഫ്‌യാൻ അബ്ദുസ്സലാം സമീപം.

വിശുദ്ധ ക്വുർആനിലെ 26-ാം ജുസ്ഉം (അഹ്‌ഖാഫ് മുതൽ ഖാഫ് വരെ) സ്വഹീഹുൽ ബുഖാരി യിലെ ജുമുഅ, ഭയം, വിത്ർ, പെരുന്നാളുകൾ, ഗ്രഹണം, മഴക്ക് വേണ്ടിയുള്ള തേട്ടം, നമസ്കാരം ചുരുക്കൽ, പാരായണത്തിന്റെ സുജൂദ്, തഹജ്ജുദ്, മറവി തുടങ്ങിയ അധ്യായങ്ങളുമാണ് ആറാം ഘട്ട പാഠ്യപദ്ധതിയിലുള്ളത്. മുഹമ്മദ് അമാനി മൗലവി രചിച്ച ക്വുർആൻ വ്യാഖ്യാനവും അബ്ദുൽ ഹഖ് സുല്ലമി രചിച്ച സ്വഹീഹുൽ ബുഖാരി പരിഭാഷയുമാണ് പാഠപുസ്തകത്തിനു ആധാരമായി സ്വീകരിച്ചിട്ടുള്ളത്. സുഫ്‌യാൻ അബ്ദുസ്സലാം രചിച്ച തഫ്സീർ ഉത്ഭവവും വളർ ച്ചയും, അബ്ദുൽ മാലിക് സലഫി രചിച്ച സ്വഹീഹുൽ ബുഖാരി വിമർശനങ്ങളും മറുപടിയും എന്നിവയും പാഠ്യപദ്ധതിയിലുണ്ട്.

സൗദിയിലെ മലയാളി സമൂഹത്തിൽ സ്വീകാര്യത നേടിയ ക്യൂ. എച്ച്. എൽ. സി. ക്ക് രാജ്യത്തിന്റെ വിവിധ നഗരങ്ങളിലായി 32 പരീക്ഷ കേന്ദ്രങ്ങളുണ്ട്. വിവിധ ഇസ്‌ലാഹി സെന്ററുകളുടെ നേതൃത്വത്തിൽ പരീക്ഷ കേന്ദ്രങ്ങൾ പരീക്ഷാർത്ഥികളെ സ്വീകരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. ആയിര ത്തി അഞ്ഞൂറ് പേർ ഇതിനകം രെജിസ്റ്റർ ചെയ്തുകഴിഞ്ഞു. പരീക്ഷ ആരംഭിക്കുന്നതിനു മുമ്പായി പരീക്ഷ കേന്ദ്രങ്ങളിൽ സ്പോട്ട് രജിസ്‌ട്രേഷനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. മുതിർന്ന വർക്ക് പുറമെ കുട്ടികൾക്ക് വേണ്ടി പ്രത്യേകം പരീക്ഷ നടത്തപ്പെടുന്നുണ്ട്. കേരളത്തിൽ നിന്നും പരീക്ഷ എഴുതുന്നവർക്ക് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഓൺലൈൻ പരീക്ഷ ഫെബ്രുവരി 2 ഞായറാഴ്ചയാണ്.

സൗദിയിലെ വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ മുഹമ്മദ് ഇഖ്ബാൽ, ഹസ്ബിദ ടീച്ചർ (ജിദ്ദ അനസ് ബിൻ മാലിക്), ഉമർകോയ മദീനി (ജിദ്ദ കിലോ 13), അഷ്‌കർ അലി (യാമ്പു), അബ്ദുശഹീദ്‌ ഫാറൂഖി (താദിഖ്), ഫൈസൽ മദീനി, സുമയ്യ അബ്ദുൽഅസീസ് (തബൂക്), ഫൈസൽ കിണാശേരി (ശറൂറ), മഹ്ദി മുഹമ്മദ് (അൽറസ്സ്), താജുദീൻ സലഫി (മറാത്ത്), ഫൈസൽ എ ടി (അൽഹസ), മുബാറക് മദീനി, ഫൗസിയ (ഹാഫർ അൽബാത്തിൻ), കുഞ്ഞിമുഹമ്മദ് മലപ്പുറം (അൽഖർജ്), ഖാലിദ് സ്വലാഹി, ഉമൈബ ബാദുഷ (ഖമീസ് മുശൈത്ത്), അബ്ദുൽ മജീദ് പട്ടാമ്പി, ജസീന ടീച്ചർ (മക്ക), അൻവർ ഷാ, ഫാത്തിമ (ജുബൈൽ), ഹംസ ജമാലി (മജ്മഅ), സിദ്ധീഖ് ഇ ടി (മദീന), ശംസുദ്ധീൻ (ഹുറൈമില), റെനീഷ് (ദമ്മാം),

ഡോ: ഹാറൂൺ (ബുറൈദ), ഡോ: സാജിദ് എ എം, മറിയം ഖൻസാ (അൽകോബാർ), നൗഷാദ് സ്വലാഹി, വഹീബ റിയാസ് (അബഹ), അബ്ദുസ്സലാം മദീനി (ഹായിൽ), മുസ്തഫ, ശബാന ബീഗം (തായിഫ്), ശരീഫ് കക്കാട് (ബൈഷ്), അബ്ദുല്ലത്തീഫ് കടുങ്ങല്ലൂർ, സുനീറ (സുലൈ), ശൈഖ് യാസിർ അൽഹികമി (ബത്ഹ), ജസീല ഇഖ്‌ബാൽ (റയ്യാൻ), നസീഹ് അഹ്‌മദ്‌, ഫാത്തിമ (മലാസ്), മൊയ്‌ദു അരൂർ, സബീഹാ വാഴക്കാട് (ഓൾഡ് സനാഇയ്യ), അൻസാരി കൊല്ലം (ഷിഫാ), ഉമർ ശരീഫ്, സഈദ അബുറഹീം (നസീം), ശാക്കിർ മഞ്ചേരി, ഉമ്മു മിഷാൽ (ഒലയ്യ) എന്നിവർ നേതൃത്വം നൽകും. ഫിബ്ര വരി 7 ന് ഫല പ്രഖ്യാപനവും പുതിയ പാഠ പുസ്തകത്തിന്റെ (ഏഴാം ഘട്ടം) പ്രകാശനവും നടക്കുമെന്ന് ക്യൂ. എച്ച്. എൽ. സി. ഭാരവാഹികൾ അറിയിച്ചു.

 

 

Advertisment