Advertisment

ഇന്ത്യയുടെ 71-ാമത് റിപ്പബ്ലിക് ദിനം റിയാദ് ഇന്ത്യന്‍ എംബസ്സി ആഘോഷിച്ചു.

author-image
admin
New Update

റിയാദ് : ഭരതത്തിന്‍റെ എഴുപത്തിയൊന്നാമത് റിപ്പബ്ലിക് ദിനം റിയാദ് ഇന്ത്യന്‍ എംബസ്സി വിപു ലമായി ആഘോഷിച്ചു.രാവിലെ ഒമ്പത് മണിക്ക് അംബാസിഡര്‍ ഡോ: ഔസാഫ് സയ്യീദ് പാതക ഉയര്‍ത്തി തുടര്‍ന്ന് ദേശിയഗാനം മുഴങ്ങി. എംബസി അങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദി യില്‍ രാഷ്ട്രപതിയുടെ സന്ദശം അംബാസിഡര്‍ വായിച്ചു. ഇന്ത്യൻ ഭരണഘടന ഇന്ത്യൻ പൗര ന്മാർക്ക് നല്‍കുന്ന  മൗലികാവകാശങ്ങൾ പ്രസംഗത്തില്‍ എടുത്ത് പറയുകയുണ്ടായി. ഭരണ ഘടനയിലെ ആമുഖത്തില്‍ പറയുന്ന പ്രസക്ത ഭാഗങ്ങള്‍ ഓര്‍മപെടുത്തുകയുണ്ടായി. ഇന്ത്യന്‍ സ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച ദേശഭക്തിഗാനവും നൃത്തരൂപങ്ങളും ആഘോഷത്തിന് കൊഴുപ്പേകി.

Advertisment

publive-image

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക സന്ദർശനത്തിനിടെ സൗദിയും ഇന്ത്യയും തമ്മില്‍ മികച്ച ബന്ധങ്ങള്‍ ഊട്ടിഉറപ്പിക്കാന്‍ കഴിഞ്ഞുവെന്ന് അംബാസിഡര്‍ പറഞ്ഞു. ഇന്തോ-സൗദി ഉഭയകക്ഷി ബന്ധത്തിൽ 2019 വളരെ നല്ല ബന്ധവും പരസ്പര സഹകരണവും കരാറുകളും നടപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനും കിരീടവാകാശി മുഹമ്മദ്‌  ബിന്‍ സല്‍മാനും പ്രത്യേകം നന്ദി അറിയിക്കുന്നതായും അംബാസിഡര്‍ പറഞ്ഞു.

publive-image

2.6 മില്ല്യന്‍ ഇന്ത്യന്‍ ജനത സൗദിയിലുന്ടെന്നും അവരുടെ ക്ഷേമത്തിനായി എംബസി എപ്പോഴും സദാജാഗുരുകയായിരിക്കുന്നുവെന്നും. സൗദിയിലെ എല്ലാ ഭാഗത്തും അവര്‍ക്ക് വേണ്ട സേവന ങ്ങള്‍ ചെയ്തു കൊടുക്കുന്നതില്‍  എംബസിയുടെ എല്ലാ ഉധ്യോഗസ്ഥരും മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത് ഒപ്പം സാമുഹ്യപ്രവര്‍ത്തകരുടെ നസീമമായ സഹകരണം പലവിഷയ ങ്ങളിലും പെട്ടന്ന് തീര്‍പ്പുണ്ടാക്കാന്‍ കഴിയുന്നതില്‍ അവരെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്ന് അംബാസി ഡര്‍ പറഞ്ഞു.

publive-image

ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ പ്രദീപ് സിംഗ് രാജ് പുരോഹിത്, കോണ്‍സുലര്‍ കമ്മ്യൂണിറ്റി വെല്‍ ഫെയര്‍ ഡി ബി ഭാട്ടി, തുടങ്ങി എംബസ്സിയിലെ മുതിര്‍ന്ന ഉദ്ധ്യോഗസ്ഥര്‍, അവരുടെ കുടുംബംഗ ങ്ങള്‍ , നിരവധി കമ്മ്യൂണിറ്റി നേതാക്കള്‍ ,സ്ത്രീകളും കുട്ടികളും അടക്കം വലിയൊരു ജനകൂട്ടം റിപ്പബ്ലിക് ദിന ആഘോഷചടങ്ങിന് എത്തിയിരുന്നു പതിവിനു വിപരീതമായി കൊടുംതണുപ്പാ യിരുന്നു റിയാദില്‍. വൈകീട്ട് ക്ഷണിക്കപെട്ട വിവിധ രാജ്യങ്ങളിലെ സ്ഥപന്പതി കള്‍ക്കും, സൗദി ഭരണാധി കാരികള്‍ക്കും അംബാസിഡറും ഭാര്യയും വിരുന്നും ഒരുക്കിയിട്ടുണ്ട്. ചടങ്ങില്‍ റിയാദ് ഗവര്‍ണ്ണര്‍ പങ്കെടുക്കുന്നുണ്ട്. നയതന്ത്രകാര്യാലയത്തിലെ കള്‍ച്ചറല്‍ പാലസിലാണ് ആഘോഷവും വിരുന്നും നടക്കുന്നത്.

&feature=youtu.be

Advertisment