Advertisment

കുവൈറ്റില്‍ മറ്റൊരാളുടെ പാസ്‌പോര്‍ട്ട് വിലയ്ക്ക് വാങ്ങി രാജ്യത്ത് പ്രവേശിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍ ; ഉടമ പാസ്‌പോര്‍ട്ട് വിറ്റത് 250 കെഡിയ്ക്ക്‌ !

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്‌ : കുവൈറ്റില്‍ മറ്റൊരാളുടെ പാസ്‌പോര്‍ട്ട് വിലയ്ക്ക് വാങ്ങി രാജ്യത്ത് പ്രവേശിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍ . വിമാനത്താവളത്തിലെ വിരലടയാള പരിശോധനയിലാണ് കുടുങ്ങിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.

Advertisment

publive-image

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ മറ്റൊരു ഇന്ത്യക്കാരന്റെ പാസ്‍പോര്‍ട്ട് വിലയ്ക്ക് വാങ്ങുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഈ പാസ്‍പോര്‍ട്ടിന് നാല് മാസം കൂടി കാലാവധിയുണ്ടായിരുന്നു.

250 ദിനാറിനാണ് ഉടമ പാസ്‍പോര്‍ട്ട് വിറ്റത്. പണം നല്‍കി പാസ്‍പോര്‍ട്ട് വാങ്ങിയയാള്‍ അതുമായി വിമാനത്താവളത്തിലെത്തി വിരടലടയാള പരിശോധന നടത്തിയപ്പോള്‍ വ്യത്യാസം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. നടപടികള്‍ പൂര്‍ത്തിയാക്കി ഇയാളെ ഇന്ത്യയിലേക്കുതന്നെ നാടുകടത്തും.

kuwait kuwait latest
Advertisment