Advertisment

യുഎഇയില്‍ ഇന്ത്യക്കാരന് വീണ്ടും ഏഴ് കോടിയുടെ ലോട്ടറി

author-image
ഗള്‍ഫ് ഡസ്ക്
New Update

ദുബായ്: യുഎഇയില്‍ ഇന്ത്യക്കാരന് വീണ്ടും ഏഴ് കോടിയുടെ ലോട്ടറി .ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനര്‍ നറുക്കെടുപ്പിലാണ് രഘു കൃഷ്ണമൂര്‍ത്തിയെന്ന ഇന്ത്യക്കാരന് ഒന്നാം സമ്മാനം ലഭിച്ചത്.

Advertisment

publive-image

10 ലക്ഷം ഡോളര്‍ (ഏകദേശം ഏഴ് കോടിയോളം ഇന്ത്യന്‍ രൂപ) ആണ് രഘു കൃഷ്ണമൂര്‍ത്തിക്ക് സമ്മാനം ലഭിക്കുക. എന്നാല്‍ അദ്ദേഹത്തെ ഫോണില്‍ ലഭ്യമാവാത്തതിനെ തുടര്‍ന്ന് വിവരമറിയിക്കാനും അധികൃതര്‍ക്ക് കഴിഞ്ഞില്ല.

ഒമാനിലാണ് രഘു താമസിക്കുന്നത്. 301-ാം സീരിസിലുള്ള 2115 -ാം നമ്പര്‍ ടിക്കറ്റാണ് അദ്ദേഹം എടുത്തത്. ഇതോടെ ദുബായ് ഡ്യൂട്ടി ഫ്രീം മില്ലേനിയം മില്യനര്‍ നറുക്കെടുപ്പില്‍ സമ്മാനം ലഭിക്കുന്ന 143-ാമത്തെ ഇന്ത്യക്കാരനായിരിക്കുകയാണ് രഘു കൃഷ്ണമൂര്‍ത്തി.

Advertisment