Advertisment

2500 പട്ടാളക്കാരെ ഒരുമിച്ച് കൊണ്ട് പോയത് ചട്ടവിരുദ്ധം...ഒരു വണ്ടി കോണ്‍വോയില്‍ കൊണ്ട് പോകേണ്ടത് മാക്‌സിമം 22 ആളുകളെ...പുല്‍വാമയില്‍ എങ്ങനെ ഇത്രയും ആളുകളെ കുത്തിനിറച്ചു...ഭീകരാക്രമണത്തിന് പ്രാദേശിക പിന്തുണ ലഭിച്ചുണ്ടാകാമെന്നും പ്രതിരോധവിദഗ്ധന്‍ കേണല്‍ മോഹനന്‍ പിള്ള

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: പുല്‍വാമയില്‍ 2500 പട്ടാളക്കാരെ ഒരുമിച്ച് കൊണ്ട് ചട്ടവിരുദ്ധമെന്നും അത് സൈന്യത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംങ് പ്രൊസീജ്യറിന് എതിരാണെന്നും പ്രതിരോധവിദഗ്ധന്‍ കേണല്‍ മോഹനന്‍ പിള്ള.

Advertisment

publive-image

ഒരു വണ്ടി കോണ്‍വോയില്‍ കൊണ്ട് പോകണമെങ്കില്‍ ഇരുപത് അല്ലെങ്കില്‍ ഇരുപത്തിരണ്ട് ആളെയാണ് കൊള്ളിക്കേണ്ടതെന്നും എന്നാല്‍ പുല്‍വാമയില്‍ ഒരു വണ്ടിയില്‍ എങ്ങനെ ഇത്രയും ആളുകളെ കുത്തി നിറച്ചുവെന്നും മോഹനന്‍ പിള്ള പറഞ്ഞു.

സ്വകാര്യ ന്യൂസ് ചാനലിന്റെ  പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തീവ്രവാദികള്‍ തീക്കൊള്ളിയിട്ട് തല ചൊറിഞ്ഞുവെന്നും അതിന്റെ ഫലം അവര്‍ ഉടന്‍ അനുഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. .

ഇന്ത്യയുടെ വിദേശകാര്യ നയത്തിന്റെ ശക്തമായ പരാജയമാണിതെന്നും മോഹനന്‍ പിള്ള അഭിപ്രായപ്പെട്ടു. അമേരിക്ക നൈസായി അഫ്ഗാനിസ്ഥാനില്‍ നിന്ന് തലയൂരിയത് പാക്കിസ്ഥാനെ സംബന്ധിച്ചെടത്തോളം അഫ്ഗാന്‍ ബോര്‍ഡര്‍ സ്വതന്ത്രമാക്കിയിട്ടാല്‍ മാത്രം മതി എന്ന സൗകര്യത്തിലേക്കെത്തിച്ചു. അമേരിക്കയ്ക്ക് മുന്നില്‍ ഇന്ത്യന്‍ ഫോറിന്‍ പോളിസിയെ അടിയറവ് വെച്ചതിന്റെ പരിണിതഫലമാണിതെന്നും ഇതിനെല്ലാം ബലിയാടാകുന്നത് സൈനികരാണെന്നും മോഹനന്‍ പിള്ള വ്യക്തമാക്കി.

Advertisment