Advertisment

ഇന്ത്യയുടെ കണ്ണിലൂടെ സ്വാതന്ത്ര്യസമര ചരിത്രം മാറ്റിയെഴുതണമെന്ന് അമിത് ഷാ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

വാരാണസി: ഇന്ത്യയുടെ രാഷ്ട്രീയ സ്വാതന്ത്യ സമര ചരിത്രം മാറ്റി എഴുതേണ്ട സമയമായെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയുടെ യഥാർത്ഥ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് ചരിത്രം മാറ്റിഎഴുതാൻ ചരിത്രകാരൻമാർ തയ്യാറാകണമെന്നും ഷാ ആഹ്വാനം ചെയ്തു.

സവർക്കർക്ക് വേണ്ടിയല്ല, 1857 ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ ശിപായി ലഹളയായി വിലയിരുത്തുന്നത് ഒഴിവാക്കപ്പെടണമെന്നതു കൊണ്ടുകൂടിയാണ് ചരിത്രം മാറ്റി എഴുതണമെന്ന് ആവശ്യപ്പെടുന്നതെന്നാണ് അമിത് ഷായുടെ വാദം. ശിപായി ലഹളയെന്നത് ബ്രിട്ടിഷുകാരുടെ കാഴ്ചപ്പാടിലെ ചരിത്ര നിർമ്മാണമാണെന്നും ഇന്ത്യയുടെ കാഴ്ചപാടിൽ ഒന്നാം സ്വാതന്ത്ര്യസമരമാണെന്ന് ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുകൊണ്ടാണ് ഇന്ത്യയുടെ കാഴ്ചപ്പാടിലൂടെ ചരിത്രം മാറ്റി എഴുതണമെന്ന് ആവശ്യപ്പെടുന്നതെന്നും ഷാ വ്യക്തമാക്കി.

ബ്രിട്ടിഷുകാരടക്കം ആരെയും അപമാനിക്കുന്നതരത്തിലുള്ള ചരിത്രം എഴുതണമെന്നല്ല, മറിച്ച് ഇന്ത്യക്കാരുടെ കാഴ്ചപ്പാട് കൂടി ഇന്ത്യാചരിത്രത്തിൽ ആവശ്യമാണെന്നാണ് പറയുന്നതെന്നും അമിത് ഷാ വ്യക്തമാക്കി.

Advertisment