Advertisment

ഇന്ത്യന്‍ വീടുകള്‍ കവര്‍ച്ച ചെയ്യുന്ന സംഘ വനിതാ നേതാവ് കാസ്‌ട്രോയ്ക്കു 37 വര്‍ഷം തടവുശിക്ഷ

author-image
പി പി ചെറിയാന്‍
Updated On
New Update

ഹൂസ്റ്റണ്‍: ഏഷ്യന്‍ വംശജരുടെ പ്രത്യേകിച്ച് ഇന്ത്യക്കാരുടെ വീടുകള്‍ കവര്‍ച്ച ചെയ്യുന്നതിനു പരിശീലനം ലഭിച്ച സംഘത്തിന്റെ വനിതാ നേതാവ് ചക കാസ്‌ട്രോയ്ക്കു (44) 37 വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചു.

Advertisment

publive-image

ഒക്‌ടോബര്‍ 28-നു ഈസ്റ്റേണ്‍ ഡിട്രിക്ട് ഓഫ് മിഷിഗണ്‍ യുഎസ് ഡിസ്ട്രിക്ട് കോര്‍ട്ട് ജഡ്ജി ലോറി ജെ. മൈക്കിള്‍സനാണ് വിധി പ്രസ്താവിച്ചുത്. 2011 മുതല്‍ 2014 വരെ ജോര്‍ജിയ, ന്യൂയോര്‍ക്ക്, ഒഹായോ, മിഷിഗണ്‍, ടെക്‌സസ് എന്നിവടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഈ സായുധസംഘം ഇന്ത്യന്‍ വീടുകള്‍ തെരഞ്ഞുപിടിച്ചു കവര്‍ച്ച നടത്തിയിരുന്നത്.

സംഘ തലൈവി ചകയാണ് കവര്‍ച്ച നടത്തേണ്ട സ്ഥലം നിശ്ചയിക്കുന്നതും, അവിടേക്ക് പരിശീലനം ലഭിച്ച കവര്‍ച്ചക്കാരെ അയയ്ക്കുകയും ചെയ്തിരുന്നത്. തലയും മുഖവും മറച്ചു തിരിച്ചറിയാനാവാത്തവിധം വസ്ത്രം ധരിച്ചു സായുധരായാണ് ഇവര്‍ കവര്‍ച്ചയ്‌ക്കെത്തിയിരുന്നത്.

ആയുധം കാട്ടി കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി വിലപിടിച്ച (പ്രത്യേകിച്ചു സ്വര്‍ണം) സാധനങ്ങള്‍ മോഷ്ടിച്ചു കടന്നുകളയുകയാണ് പതിവ്. ചെറുത്തുനിന്നാല്‍ ബലംപ്രയോഗിച്ചു കെട്ടിയിട്ടും, മുഖത്ത് ടേപ്പ് ഒട്ടിച്ചു നിശബ്ദമാക്കിയുമാണ് ഇവര്‍ കളവ് നടത്തിയിരുന്നത്. ഇവരുടെ അറസ്റ്റോടെ ഏഷ്യന്‍ വംശജര്‍ക്ക് പ്രത്യേകിച്ചു ഇന്ത്യന്‍ വംശജര്‍ക്ക് അല്‍പം ആശ്വാസം ലഭിച്ചു.

indian house
Advertisment