Advertisment

വിദ്യാഭ്യാസ രംഗത്തുള്ളവരുടെ വികസനത്തിനായി ഹ്യൂസിന്റെ എഡ്‌ലീപ്പ് പ്രോഗ്രാം തെരഞ്ഞെടുത്ത് കല്‍ക്കട്ട ഐഐഎം

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) കല്‍ക്കട്ട അധ്യാപകരുടെയും വിദ്യാഭ്യാസ രംഗത്തുള്ളവരുടെയും കഴിവ് വികസിപ്പിക്കുന്നതിനായി സംവേദനാത്മക ഓണ്‍സൈറ്റ് പഠനത്തില്‍ മുന്‍നിരയിലുള്ള ഹ്യൂസ് ഗ്ലോബല്‍ എഡ്യുക്കേഷന്റെ പുതിയ നേതൃ പ്രോഗ്രാമായ എഡ്‌ലീപ്പ് തെരഞ്ഞെടുത്തു.

വളരാന്‍ ആഗ്രഹിക്കുന്ന സ്‌കൂള്‍ നേതൃനിര, അക്കാദമീഷ്യന്മാര്‍, സംരംഭകര്‍ തുടങ്ങിയവരെ ശാക്തീകരിക്കുന്നതിനായിട്ടാണ് പോസ്റ്റ് ഗ്രാജുവേറ്റ് സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

കല്‍ക്കട്ട ഐഐഎമ്മിലെ പ്രമുഖരായ ഫാക്ക്വല്‍റ്റിയുടെ നേതൃത്വത്തില്‍ പുതിയ കോഴ്‌സുകള്‍ ഹ്യൂസ് ഓണ്‍സൈറ്റ് ലേണിങ് പ്ലാറ്റ്‌ഫോമിലൂടെ നേരിട്ട് ഇന്ത്യയിലുടനീളം പഠിതാക്കള്‍ക്ക് എത്തിക്കും. പഠിതാക്കള്‍ എവിടെയായിരുന്നാലും ഓണ്‍ലൈനും ലൈവുമായ ഇന്ററാക്ഷനിലൂടെ ഹ്യൂസ് സേവനം ലഭ്യമാക്കുക. ക്ലാസ് റൂം പഠനത്തെ സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുന്നു.

കോഴ്‌സില്‍ പങ്കെടുക്കുന്നവര്‍ നേതൃത്വത്തിന്റെ അടിത്തറ, മല്‍സര നേട്ടത്തിനുതകുന്ന വിദ്യാഭ്യാസ നേതൃത്വം, ലോകോത്തര സ്ഥാപനങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയവ ഉള്‍പ്പടെ നേതൃത്വ സിദ്ധാന്തവും പ്രയോഗവുമായി ഇടപഴകും. സ്‌കൂള്‍ പരിവര്‍ത്തനങ്ങള്‍, കഴിവുകളും സംസ്‌കാരവും വളര്‍ത്തിയെടുക്കല്‍, ടീം അംഗങ്ങള്‍ക്ക് പ്രൊഫഷണല്‍ വളര്‍ച്ചയും വികസന അവസരങ്ങളും തുറക്കുന്നതിനെക്കുറിച്ചും അവര്‍ പഠിക്കും. പ്രോഗ്രാമില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം ഐഐഎം കല്‍ക്കട്ടയുടെ പൂര്‍വ വിദ്യാര്‍ത്ഥി എന്ന ബഹുമതിയും ലഭിക്കും.

കോഴ്‌സിന് ക്ലാസ്‌റൂം പഠന അനുഭവം ലഭിക്കും. നാലു ദിവസത്തെ നേരിട്ടുള്ള മുഖാമുഖം കാമ്പസ് മോഡ്യൂളുമുണ്ട്. പഠിതാക്കള്‍ക്ക് കോഴ്‌സ് ലഭിക്കാന്‍ ഇന്റര്‍നെറ്റും ലാപ്‌ടോപ്പും മാത്രം മതി. ആധുനിക പഠന വിദ്യകള്‍, ലോകോത്തര ഫാക്ക്വല്‍റ്റി, പരീക്ഷണാത്മക പ്രവര്‍ത്തനങ്ങള്‍, ബിസിനസ് പ്രോല്‍സാഹനം, ശില്‍പ്പശാലകള്‍, ചര്‍ച്ചകള്‍, നെറ്റ്‌വര്‍ക്കിങ്, ബൃഹത്തായ മാനേജ്‌മെന്റ് ഉള്‍കാഴ്ചകള്‍ തുടങ്ങിയ നേട്ടങ്ങളും ലഭിക്കും.

അഞ്ചു വര്‍ഷത്തെയെങ്കിലും പ്രവൃത്തി പരിചയമുള്ള വിദ്യാഭ്യാസ രംഗത്തെ സംരംഭകര്‍, എക്‌സിക്യൂട്ടീവുകള്‍, ഡയറക്ടര്‍മാര്‍, അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ തുടങ്ങിയവര്‍ പ്രോഗ്രാമില്‍ ചേരാന്‍ യോഗ്യരാണ്. പത്തു വര്‍ഷത്തെ പരിചയമുള്ള പ്രിന്‍സിപ്പല്‍മാര്‍, മുതിര്‍ന്ന അധ്യാകര്‍ എന്നിവര്‍ക്കും കോഴ്‌സില്‍ ചേരാം. ഏതെങ്കിലും ബിരുദം (10+2+3 ) നേടിയവരായിരിക്കണം.

delhi news
Advertisment