Advertisment

'പ്രതീക്ഷയോടെ പുതുജീവിതം - ക്വാറന്റൈൻ ചിന്തകൾ'; മോട്ടിവേഷൻ 14ന്‌

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹീ സെന്റർ കുവൈത്ത് കഴിഞ്ഞവാരം ഒരുക്കിയ സൗജന്യ ചാർട്ടർ വിമാനത്തിൽ യാത്രയായവര്‍ക്ക്‌ ഭാവിയിലേക്കുള്ള മാർഗനിർദ്ദേശമായും ആശ്വാസമായും പ്രശസ്ത ലൈഫ് കോച്ച് ഡോ:അബ്ദുസ്സലാം ഒമർ പ്രതീക്ഷയോടെ പുതുജീവിതം - ക്വാറന്റൈൻ ചിന്തകൾ എന്ന വിഷയത്തിൽ നയിക്കുന്ന പ്രത്യേക മോട്ടിവേഷണൽ സെഷൻ ഇന്ന് (ജൂലൈ 14 ചൊവ്വ) കുവൈത്ത് സമയം വൈകുന്നേരം 5 മണിക്ക് സൂമിൽ നടക്കും.

പ്രവാസത്തിനു ശേഷംമുള്ള ഭാവി പദ്ധതികൾ, ക്വാററൈൻ ദിനങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്താം, മാനസിക പിരിമുറുക്കത്തെ മറികടക്കുന്നതെങ്ങിനെ എന്നീ മേഖലകളെ കുറിച്ച് ക്ലാസെടുക്കും. കൂടുതൽ വിവരങ്ങൾക്ക് : 66405706, 66015925

Advertisment