Advertisment

ചതിയില്‍ പെട്ട 89 ഇന്ത്യന്‍ തൊഴിലാളികളുടെ നാട്ടിലേക്കുള്ള യാത്ര സാധ്യമാകുന്നു.

author-image
admin
New Update

റിയാദ് : ചാരിറ്റി ഓഫ് പ്രവാസി മലയാളിയുടെ ഇടപെടലില്‍ 89 ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് മോചനമായി യു പി , ബീഹാര്‍,  രാജസ്ഥാന്‍ എന്നിവിടങ്ങളിലെ തൊഴിലാളികളാണ് ജോലിയും കൂലിയും ഇല്ലാതെ കഴിഞ്ഞ നാലുമാസമായി റിയാദില്‍ കുടുങ്ങിയത്

Advertisment

publive-image

തൊഴിലാളികള്‍ക്കൊപ്പം അയൂബ് കരൂപടന്ന ,ജയന്‍ കൊടുങ്ങല്ലൂര്‍ ,സോണി കുട്ടനാട്.

റിയാദിലെ പ്രമുഖമായ ഒരു മാന്‍ പവര്‍ കമ്പനി അവര്‍ക്ക് ആവിശ്യമുള്ള തൊഴിലാളികളെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന റീക്രുട്ടിംഗ് കമ്പനിവഴി നൂറോളം ആളുകളെ അവിശ്യപെടുകയും 89 ഓളം ആളുകളെ നാലുമാസം മുന്‍പ് കൊണ്ടുവരുകയും കൊണ്ടുവന്ന ഈ തൊഴിലാളികളെ ദമ്മാം ജുബൈല്‍ എന്നി എരിയകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് കൈമാറുകയും തൊഴിലാളികള്‍ അവരുടെ കിഴില്‍ യാതൊരുവിധ രേഖയും ശെരിയാക്കി കൊടുക്കാതെ രണ്ടര മാസം ജോലിചെയ്യിപ്പിക്കുകയും ശമ്പളം ചോദിച്ചാല്‍ നിങ്ങളെ കൊണ്ടുവന്ന കമ്പനിയാണ് നിങ്ങള്‍ക്ക് ശമ്പളം തരേണ്ടത്‌ എന്ന് പറഞ്ഞ് തൊഴിലാളികളെ പറ്റിക്കുകയായിരുന്നു.

&feature=youtu.be

തങ്ങള്‍ കബളിക്കപെട്ടു എന്ന് ബോധ്യമായ തൊഴിലാളികള്‍ നാട്ടിലെ എജന്സിയുമായി ബന്ധപെടുകയും അവര്‍ ഈ വിഷയത്തില്‍ ഇടപെട്ടു, കൊണ്ടുവന്ന കമ്പനിയുമായി സംസാരിക്കുകയും തങ്ങള്‍ ജോലിക്ക് കൊടുത്ത കമ്പനിക്കാര്‍ ഇവരുടെ ശമ്പളം തങ്ങളെ ഏല്‍പ്പിച്ചിട്ടില്ലന്നും പറഞ്ഞുള്ള  മുടന്തന്‍ ന്യായങ്ങള്‍ നിരത്തുകയുമാണ് ഉണ്ടായത്. കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന അവസ്ഥയില്‍ എജന്‍സി തന്നെ എല്ലാവരെയും നാട്ടിലെത്തിക്കാന്‍ സന്നദ്ധമായി വരുകയാണ് ഉണ്ടായത് പക്ഷെ കമ്പനി ഇവരെ നാട്ടിലേക്ക് വിടണമെങ്കില്‍ തങ്ങള്‍ക്കു ചിലാവായ വിസയുടെ പൈസ കിട്ടനമെന്ന വിചിത്രമായി നിലപാടാണ് സീകരിച്ചത്.

publive-image

കമ്പനി അതികൃതരുമായി സാമുഹ്യ പ്രവര്‍ത്തകര്‍ ചര്‍ച്ച നടത്തുന്നു

തൊഴിലാളികള്‍ക്ക് ആര്‍ക്കുംതന്നെ നാലുമാസമായെങ്കിലും ഇക്കാമ അടിച്ചുകൊടുത്തിട്ടില്ല .പ്രശ്ന പരിഹാരം നീണ്ടപ്പോള്‍ നാട്ടിലെ എജന്‍സി എംബസിയുമായി ബന്ധപെടുകയും എംബസി കേസ് എംബസി വളന്റിയറും ചാരിറ്റി ഓഫ് പ്രവാസി മലയാളി പ്രസിഡണ്ട്‌ അയൂബ് കരൂപടന്നയെ ഏല്‍പ്പിക്കുകയും ചാരിറ്റി കണ്‍വീനര്‍ സോണി കുട്ടനാട് മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവരുമായി എക്സിറ്റ് പതിനെട്ടില്‍ തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് പോകുകയും അവരുമായി കാര്യങ്ങള്‍ ചോദിച്ചറിയുകയും അതനുസരിച്ച് എക്സിറ്റ് ഏഴിലുള്ള കമ്പനിയുടെ ഓഫീസില്‍ പോകുകയും സംസാരിക്കുകയും തൊഴിലാളികളുടെ വിഷയങ്ങളിലുള്ള നിയമപ്രശ്നങ്ങള്‍ ഉള്‍പ്പടെ കമ്പനിയെ ബോധ്യപെടുത്തുകയും തുടര്‍ന്ന് തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകാനുള്ളവരുടെ യാത്ര സാധ്യമാക്കുകയുമാണ് ഉണ്ടായത്

ഇതിനോടകം അറുപത്തി മൂന്ന് പേര്‍ നാട്ടിലേക്ക് പോയി കഴിഞ്ഞു, ബാക്കിയുള്ള ഇരുപത്തിയാറ് പേര്‍ ഈ ആഴ്ചതന്നെ നാട്ടിലേക്ക് തിരിക്കും. നാടും വീടും വിട്ട് ഉള്ളതെല്ലാം വിറ്റ്പെറുക്കി ഗള്‍ഫ്‌ സ്വപനം കണ്ട് ഇവിടെ എത്തി വെറുകൈയോടെ മടങ്ങേണ്ടിവന്ന ഇന്ത്യന്‍ തൊഴിലാളികള്‍ നാട്ടിലേക്ക് തിരിക്കാനെങ്കിലും വഴിയൊരുങ്ങിയതില്‍ എറെ സന്തോഷത്തിലാണ് സാമുഹ്യ പ്രവര്‍ത്തകരായ അയൂബ് കരൂപടന്ന ജയന്‍ കൊടുങ്ങല്ലൂര്‍ , സോണി കുട്ടനാട് എന്നിവരുടെ അവസരോചിതമായ ഇടപെടല്‍മൂലമാണ് വളരെ വേഗം തൊഴിലാളികളുടെ യാത്ര സാധ്യമായത്.

Advertisment