Advertisment

ഇർവിങ് ഡിഎഫ്ഡബ്ല്യു ഇന്ത്യൻ ലയൺസ് ക്ലബിന് നവനേതൃത്വം

author-image
പി പി ചെറിയാന്‍
Updated On
New Update

ഇർവിങ് (ഡാലസ്) ∙ ഇർവിങ് ഡിഎഫ്ഡബ്ല്യു ഇന്ത്യൻ ലയൺസ് ക്ലബ് 2020–2021 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജെയിംസ് ചെംപാനിക്കൽ (പ്രസിഡന്റ്), ജോർജ് അഗസ്റ്റ്യൻ(വൈസ് പ്രസിഡന്റ്), അൻജു ബിജലി (സെക്രട്ടറി), ജോസഫ് ആന്റണി (ട്രഷറർ), രാജു കറ്റാഡി, മാത്യു ജിൽസൺ(വൈസ് പ്രസിഡന്റുമാർ), സെബാസ്റ്റ്യൻ വലിയപറമ്പിൽ (മെമ്പർഷിപ്പ്), ആൻസി ജോസഫ് (സർവീസ് ചെയർപേഴ്സൺ), സത്യൻ കല്യാൺ (എൽസിഐഎഫ് കോർഡിനേറ്റർ), പീറ്റർ നെറ്റൊ (പ്രൈമറി ക്ലിനിക് കോർഡിനേറ്റർ), ജോൺ ജോയ് (പ്രോഗ്രാം കോർഡിനേറ്റർ), ആന്റോ തോമസ് (ലിയോ ക്ലബ് അഡ്‌വൈസർ), മാത്യു ഇട്ടൂപ്പ് (ക്ലബ് എക്സലൻഡ് കമ്മിറ്റി), ജിബി ഫിലിപ്പ് (റസിപ്ഷൻ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

Advertisment

publive-image

1996 ൽ ആരംഭിച്ച ഇന്ത്യൻ ലയൺസ് ക്ലബ് വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ അമേരിക്കയിലും ഇന്ത്യയിലും നടത്തി വരുന്നു. ഇൻഷ്വറൻസ് ഇല്ലാത്ത രോഗികൾക്ക് കുറഞ്ഞ ചിലവിൽ ചികിത്സ ലഭിക്കുന്നതിന് ലക്ഷ്യമിട്ടു. 2003 ൽ പ്രവർത്തനം ആരംഭിച്ച പ്രൈമറി ക്ലിനിക്ക് നോർത്ത് ടെക്സസ് ഇതുവരെ ഒരുലക്ഷത്തിലധികം രോഗികൾക്ക് രോഗനിർണയത്തിനും ചികിത്സക്കും അവസരം നൽകി.

പുതിയതായി ചുമതലയേറ്റ ഇന്ത്യൻ ലയൺസ് ക്ലബ് കൂടുതൽ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും പ്രൈമറി കെയർ ക്ലിനിക്കിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുമെന്നും പ്രസിഡന്റ് ജെയിംസ് ചെംപാനിക്കൽ അറിയിച്ചു.ഡാലസ് ഫോർട്ട്‌വർത്തിലെ എല്ലാവരുടേയും സഹായ സഹകരണങ്ങൾ ലയൺസ് ക്ലബിന്റെ ഭാവിയിലുള്ള പ്രവർത്തനങ്ങൾക്ക് നൽകണമെന്ന് പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയവർ അഭ്യർഥിച്ചു.

indian lions club
Advertisment