Advertisment

നിര്‍മാണത്തിലിരിക്കുന്ന ഇന്ത്യന്‍ യുദ്ധക്കപ്പലില്‍ വന്‍ തീപ്പിടിത്തം. ഒരാള്‍ മരിച്ചു

New Update

publive-image

Advertisment

മുംബൈ : നിര്‍മാണത്തിലിരിക്കുന്ന ഇന്ത്യന്‍ നാവികസേനാ യുദ്ധക്കപ്പലില്‍ വന്‍ തീപ്പിടിത്തം. ഒരാള്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ മാസഗോണ്‍ ഡോക്‌യാഡിലാണ് സംഭവം. ഇവിടെ നിര്‍മാണം പുരോഗമിക്കുന്ന വിശാഖപട്ടണം എന്ന കപ്പലിലാണ് തീപിടുത്തം ഉണ്ടായത്.

വെള്ളിയാഴ്ച വൈകീട്ട് 5.44 ഓടെയാണ് തീപ്പിടിത്തം. തീപ്പിടിച്ച കപ്പലിനുള്ളില്‍ കുടുങ്ങിയ ബജേന്ദ്ര കുമാര്‍ (23) ആണ് മരിച്ചത്. 8 ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് തീ കെടുത്താന്‍ ശ്രമിക്കുന്നത്. കപ്പല്‍ മുഴുവന്‍ പുക നിറഞ്ഞിരിക്കുകയാണ്.

publive-image

പ്രാഥമിക അന്വേഷണം നടത്തിയ ശേഷമെ തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താനാകൂ. നാശനഷ്ടങ്ങള്‍ പരമാവധി കുറച്ച് തീ കെടുത്തുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് അഗ്നിശമന സേനാ വൃത്തങ്ങള്‍ പറഞ്ഞു.

latest
Advertisment