Advertisment

ഇന്ത്യന്‍ മോട്ടോര്‍ സൈക്കിളിന്റെ പുതിയ മോഡല്‍ വിപണിയില്‍ എത്തും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡെല്‍ഹി: ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സിന്റെ നേക്കഡ് സ്ട്രീറ്റ്, റേസ് ബൈക്കുകളായ FTR 1200 S, FTR 1200 S റേസ് റെപ്ലിക്ക എന്നീ മോഡലുകള്‍ ഇടയില്‍ ഉടന്‍ എത്തും ഇതിന്റെ ബുക്കിങ് കഴിഞ്ഞ ദിവസം ആരംഭിച്ചു. അടുത്തവര്‍ഷം ഏപ്രിലില്‍ മാത്രമെ ബൈക്ക് ലഭിക്കുകയുള്ളൂ.

Advertisment

എഠഞ 1200 ട ന് 14.99 ലക്ഷവും എഠഞ 1200 ട റേസ് റെപ്ലിക്കക്ക് 15.49 ലക്ഷം രൂപയുമാണ് ദില്ലി എക്സ്ഷോറൂം വില. രാജ്യത്തെ മുഴുവന്‍ ഇന്ത്യന്‍ ഡീലര്‍ഷിപ്പുകളും പുതിയ മോഡലുകള്‍ക്കുള്ള ബുക്കിംഗ് ആരംഭിച്ചു. ബുക്കിംഗ് തുക രണ്ടുലക്ഷം രൂപയാണ്.

publive-image

പൂര്‍ണമായും നിര്‍മിച്ച് ഇറക്കുമതി ചെയ്താണ് എഫ്ടിആര്‍ ഇന്ത്യയിലെത്തുന്നത്. എല്‍ഇഡി ഹെഡ്ലാമ്ബ്, 4.3 ഇഞ്ച് LCD ടച്ച്സ്‌ക്രീന്‍ ഇന്‍സ്ട്രമെന്റ് ഡിസ്പ്ലേ, ബ്ലുടൂത്ത്, യുഎസ്ബി ഫാസ്റ്റ് ചാര്‍ജ്ജിംഗ് പോര്‍ട്ടുകള്‍ എന്നിവയെല്ലാം ഇരു മോഡലുകളുടെയും വിശേഷങ്ങളില്‍പ്പെടും.

2287 എംഎം നീളവും 850 എംഎം വീതിയും 1297 എംഎം ഉയരവും 1524 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്.

13 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. 120 ബിഎച്ച്പി പവറും 115 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന 1203 സിസി ലിക്വിഡ് കൂള്‍ഡ് വി-ട്വിന്‍ എന്‍ജിനാണ് ബൈക്കിനുള്ളത്. 43 mm ഇന്‍വേര്‍ട്ടഡ് ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും പൂര്‍ണ്ണമായി ക്രമീകരിക്കാവുന്ന പിഗ്ഗിബാക്ക് IFP സംവിധാനം പിന്നിലും സസ്പെന്‍ഷന്‍ നിറവേറ്റും. മുന്‍ ടയറില്‍ 320 mm ഇരട്ട ഡിസ്‌ക്കുകള്‍ വേഗം നിയന്ത്രിക്കുമ്‌ബോള്‍ പിന്‍ ടയറില്‍ 265 mm ഡിസ്‌ക്കാണ് ബ്രേക്കിംഗിനായുള്ളത്.

Advertisment