Advertisment

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഓഹരികള്‍ തിരികെ വാങ്ങാനൊരുങ്ങുന്നു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ എണ്ണ വിതരണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഓഹരിയൊന്നിന് 149 രൂപ വീതം നല്‍കി 3.06 ശതമാനം ഇക്വിറ്രി ഓഹരികള്‍ തിരികെ വാങ്ങും.publive-image 4,435 കോടി രൂപയില്‍ കവിയാതെ, 29.76 കോടി ഓഹരികള്‍ നിക്ഷേപകരില്‍ നിന്ന് തിരികെ വാങ്ങാനാണ് കഴിഞ്ഞദിവസം ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചത്. 2018-19 വര്‍ഷത്തേക്കായി പത്തുരൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 6.75 രൂപവീതം ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

indian oil
Advertisment