Advertisment

ഇന്ത്യന്‍ വംശജനായ ഗണിത ശാസ്ത്രജ്ഞന്റെ മൃതദേഹം ന്യൂയോര്‍ക്കിലെ നദിയില്‍ നിന്ന് കണ്ടെത്തി

New Update

publive-image

Advertisment

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജനായ ഗണിതശാസ്ത്ര വിദഗ്​ധൻ ഷുവ്രോ ബിശ്വാസിനെ (31) ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍ നദിയില്‍ മരിച്ചനിലയിൽ കണ്ടെത്തി. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. സഹോദരന്റെ മരണത്തിൽ താനും കുടുംബവും ഈ വാർത്തയിൽ ആകെ തകർന്നുവെന്ന് ഷുവ്രോ ബിശ്വാസിന്റെ സഹോദരൻ പറഞ്ഞു.

സ്വയംതൊഴിലിലേർപ്പിട്ടിരുന്ന ഷുവ്രോ സമീപകാലത്തത് ക്രിപ്റ്റോ കറൻസി സുരക്ഷാ പ്രോഗ്രാമാണ് ചെയ്തുകൊണ്ടിരുന്നത്. നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും അദ്ദേഹത്തിന് അവഗാഹമുണ്ടായിരുന്നു.

ഷുവ്രോ താമസിച്ചിരുന്ന അപ്പാർട്ട്മെന്റ് ഒഴിയണമെന്നാവശ്യപ്പെട്ട് മാനേജ്മെന്റ്, ഇയാൾക്കെതിരെ മാൻഹാട്ടനിലെ സുപ്രീംകോടതിയിൽ കേസ് നൽകിയിരുന്നു.

കെട്ടിടത്തിനുളളില്‍ കിടക്കയ്ക്ക് തീയിടുക, കത്തിചുഴറ്റി ഭീഷണിപ്പെടുത്തുക, എലവേറ്ററിനുളളില്‍ രക്തം പുരട്ടുക തുടങ്ങി വിചിത്രമായ പ്രവൃത്തികളെ തുടര്‍ന്നാണ് കെട്ടിടത്തിലെ മറ്റ് അന്തേവാസികളുടെയും ജീവനക്കാരുടെയും സുരക്ഷയെ കരുതി ഇയാളെ ഇവിടെ നിന്ന് ഒഴിപ്പിക്കാന്‍ മാനേജ്‌മെന്റ് കേസ് ഫയല്‍ ചെയ്തത്.

Advertisment