Advertisment

അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ ശിശുരോഗ വിദഗ്ദ്ധന്‍ വനിതാ ഡോക്ടറെ വെടിവെച്ചുകൊന്ന ശേഷം സ്വയം വെടിവെച്ച് മരിച്ചു

New Update

publive-image

ഹൂസ്റ്റണ്‍ : അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ ശിശുരോഗ വിദഗ്ദ്ധന്‍ വനിതാ ഡോക്ടറെ വെടിവെച്ചുകൊന്ന ശേഷം സ്വയം വെടിവെച്ച് മരിച്ചു. ഹൂസ്റ്റണിലാണ് സംഭവം. കാതറിന്‍ ഡോഡ്സണ്‍ എന്ന ശിശുരോഗവിദഗ്ദ്ധയെ വെടിവെച്ചു കൊന്നത് 43 കാരനായ ഭരത് നാരുമാഞ്ചി എന്ന ഇന്ത്യന്‍ വംശജനാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

ചില്‍ഡ്രന്‍സ് മെഡിക്കല്‍ ഗ്രൂപ്പിന്റെ ഓഫീസിലേക്ക് തോക്കുമായി എത്തിയ ഇയാള്‍ കെട്ടിടത്തിനുള്ളിലുള്ളവരെ ബന്ദികളാക്കുകയായിരുന്നു. ചിലരെ രക്ഷപെടാന്‍ അനുവദിച്ച ഇയാള്‍ കാതറിന്‍ ഡോഡ്സണെ മോചിപ്പിച്ചിരുന്നില്ല. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം കെട്ടിടത്തിനകത്ത് പ്രവേശിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇരുവരേയും വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Advertisment