Advertisment

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇന്ത്യന്‍ മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകളില്‍ യഥാര്‍ത്ഥമായിരുന്നത് 60 ശതമാനമെന്ന് കണ്ടെത്തല്‍

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇന്ത്യന്‍ മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകളില്‍ 60 ശതമാനം വാര്‍ത്തകള്‍ മാത്രമേ യഥാര്‍ത്ഥമായിരുന്നുള്ളുവെന്ന് കണ്ടെത്തല്‍. ബാക്കി 40 ശതമാനവും പക്ഷപാതപരമായിരുന്നെന്നാണ് ഇംഗ്ലണ്ട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഏജന്‍സി നടത്തിയ പഠനത്തിലെ റിപ്പോര്‍ട്ട് .

വാര്‍ത്തകള്‍ വ്യാജമല്ലെന്ന് ഉറപ്പിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചു. പക്ഷെ ഏക പക്ഷീയമായിരുന്നുവെന്നാണ് പഠനം പറയുന്നത്. ഏപ്രില്‍ മാസത്തില്‍ വിവിധ മാധ്യമങ്ങള്‍ നല്‍കിയ 1.68 ലക്ഷം തെരഞ്ഞെടുപ് വാര്‍ത്തകള്‍ പരിശോധിച്ചാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 3000 മുഖ്യധാരാ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളാണ് പഠനവിധേയമാക്കിയത്.

9.5 ലക്ഷം വാര്‍ത്തകള്‍ പരിശോധിച്ചതില്‍ നിന്ന് 33,000 വാര്‍ത്തകള്‍ വ്യാജമാണെന്നു കണ്ടെത്തി. ഇതില്‍ 1.33 ലക്ഷം ഒട്ടും വിശ്വാസയോഗ്യമായിരുന്നില്ല. വ്യാജവാര്‍ത്തകള്‍ ഗണ്യമായി കുറയുന്നതിന് സഹായിച്ചത് ഫാക്ട് ചെക്കിങ് വെബ്‌സൈറ്റുകള്‍ സജീവമായതോയാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

പക്ഷെ വ്യാജവാര്‍ത്തകളുടെ കാര്യത്തില്‍ ഗണ്യമായ കുറവ് സംഭവിച്ചുണ്ടെന്നും പഠനം പറയുവെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ele 19
Advertisment