Advertisment

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങള്‍ ക്യാപ്റ്റൻ വിരാട് കോലിയുടെ കീഴിൽ കുറച്ചു ഭയത്തോടെയാണു കളിക്കുന്നത്‌; കോഹ്ലി ക്യാപ്റ്റന്‍സി ഒഴിവാക്കി ബാറ്റിങ്ങില്‍ ശ്രദ്ധിക്കണമെന്ന് മുന്‍ ഓസീസ് താരം

New Update

publive-image

Advertisment

സിഡ്നി: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങള്‍ ക്യാപ്റ്റൻ വിരാട് കോലിയുടെ കീഴിൽ കുറച്ചു ഭയത്തോടെയാണു കളിക്കുന്നതെന്ന് മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഷെയ്ൻ ലീ. ഇന്ത്യൻ ടീമിന്റെ സിലക്ടറായിരുന്നെങ്കിൽ ക്യാപ്റ്റൻസി ഒഴിവാക്കി ബാറ്റിങ്ങിൽ ശ്രദ്ധിക്കണമെന്നു കോലിയോടു പറയുമായിരുന്നെന്നും ഷെയ്ൻ ലീ പറഞ്ഞു.

വിരാട് കോലിയെ ഇന്ത്യൻ ടീമംഗങ്ങൾ ബഹുമാനിക്കുന്നുണ്ട്. എന്നാൽ കോലി താരങ്ങളിൽനിന്ന് ആവശ്യപ്പെടുന്ന പ്രകടനമാണ് അവരെ ഭയപ്പെടുത്തുന്നത്. ഇതേ താരങ്ങള്‍ അജിൻക്യ രഹാനെയുടെ കീഴിൽ കളിക്കുമ്പോൾ കൂടുതൽ ആശ്വാസമുള്ളതായി തോന്നിയിട്ടുണ്ടെന്നും ലീ പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

കളിക്കാരിൽ നിന്ന് പൂർണമായും പ്രൊഫഷണലിസം ആവശ്യപ്പെടുന്ന നായകനാണ് വിരാട് കോലി. ആരും പിഴവ് വരുത്തുന്നത് കോലി ക്ഷമിക്കില്ല. പൂർണമായും ഫീൽഡിൽ മികച്ച പ്രകടനം നടത്തുന്ന ഒരു പറ്റം കളിക്കാരെയാണ് കോലിക്കാവശ്യം. ഇതിനാൽ തന്നെ ഭയപ്പെട്ട് കൊണ്ടാണ് കോലിക്ക് കീഴിൽ താരങ്ങൾ കളിക്കുന്നതെന്ന് തനിക്ക് തോന്നാറുണ്ടെന്ന് ലീ പറഞ്ഞു.

ഓസ്ട്രേലിയയ്ക്കായി 45 ഏകദിനങ്ങൾ കളിച്ചിട്ടുള്ള താരമാണ് ബ്രെറ്റ് ലീയുടെ മൂത്ത സഹോദരൻ കൂടിയായ ഷെയ്ൻ ലീ.

Advertisment