Advertisment

താരങ്ങളും മനുഷ്യരാണ്, ഐപിഎല്ലിന് പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ക്ക് രണ്ടാഴ്ചയെങ്കിലും വിശ്രമം അനുവദിക്കണമെന്ന് രവി ശാസ്ത്രി

New Update

publive-image

ചെന്നൈ: ഐപിഎല്ലിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്ക് കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും വിശ്രമം അനിവാര്യമാണെന്ന് പരിശീലകന്‍ രവി ശാസ്ത്രി. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ തുടര്‍ച്ചയായി ബയോ സെക്യുര്‍ ബബ്ബിളില്‍ കഴിയേണ്ടി വരുന്നത് കളിക്കാരെ ശാരീരികമായും മാനസികമായും തളര്‍ത്തുമെന്നും രവി ശാസ്ത്രി സ്റ്റാര്‍ സ്പോര്‍ട്സിലെ ടോക് ഷോയില്‍ പറഞ്ഞു.

താരങ്ങളും മനുഷ്യരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടക്കുന്ന നാല് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളുമടങ്ങുന്ന പരമ്പര കഴിഞ്ഞ് ഇന്ത്യന്‍ താരങ്ങള്‍ നേരേ ഐ.പി.എല്ലിലേക്കാണ് പോകുന്നത്. ഇതിനു ശേഷം മറ്റ് പരമ്പരകള്‍ക്ക് മുമ്പ് താരങ്ങള്‍ക്ക് രണ്ടാഴ്ചത്തെ വിശ്രമം അനുവദിക്കാനാണ് ശാസ്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

Advertisment