Advertisment

കുവൈറ്റില്‍ നിന്നും ഇന്ത്യയിലേക്ക് 8 ലക്ഷത്തോളം രൂപയുടെ ഹവാല പണം അയച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ നിന്നും ഇന്ത്യയിലേക്ക് 8 ലക്ഷത്തോളം രൂപയുടെ ഹവാല പണം അയച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍ . അസ്സാം പൊലീസ് ഇന്ത്യയില് നിന്നാണ്  വ്യവസായിയെ പിടികൂടിയത്. ഏകദേശം 845000 രൂപയാണ് കുവൈറ്റില്‍ നിന്നും ഇന്ത്യയിലേക്ക് ഇയാള്‍ അനധികൃതമായി അയച്ചത്.

Advertisment

publive-image

ബര്‍പെട്ടയിലെ ജാമിയ ഇസ്ലാമിയ സലാഫിയ അറബിക് കോളേജ് പ്രിന്‍സിപ്പളായ നൂറുള്‍ ഇസ്ലാമാണ് പിടിയിലായത്. ഇയാളില്‍ നിന്നും പണം പിടിച്ചെടുത്തിട്ടുണ്ടെന്ന് ബാര്‍പെട്ട എസ് പി റോബിന്‍ കുമാര്‍ അറിയിച്ചു.

കുവൈറ്റില്‍ നിന്നുമാണ് ഈ പണം അയച്ചിട്ടുള്ളതെന്നാണ് ഇയാള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്. ഹവാല ഇടപാടില്‍ ഗുവാഹത്തി സ്വദേശിയായ മറ്റൊരാളും പിടിയിലായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.

നൂറുള്‍ ഇസ്ലാം യൂണിവേഴ്സ്റ്റിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മൂന്നു വ്യത്യസ്ത ഇടപാടുകള്‍ വഴി നേരത്തെ 28 ലക്ഷത്തോളം രൂപ ഡിപ്പോസിറ്റ് ചെയ്തിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ പണം എവിടെ നിന്നുവന്നുവെന്നോ എന്ത് ആവശ്യത്തിനാണെന്നോ ഇയാല്‍ വ്യക്തമാക്കിയിട്ടില്ലെന്ന് എസ്പി പറഞ്ഞു.

kuwait kuwait latest
Advertisment