Advertisment

കൊവിഡ് പ്രതിസന്ധി വരുമാനത്തെ ബാധിച്ചു; ചെലവ് ചുരുക്കലിന്റെ ഭാഗമായി നിയമനങ്ങള്‍ നിര്‍ത്തി വയ്ക്കാനൊരുങ്ങി റെയില്‍വേ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ തസ്തികകള്‍ അനുവദിക്കുന്നതും നിയമനങ്ങള്‍ നിര്‍ത്തി വയ്ക്കാനും റെയില്‍വേയുടെ തീരുമാനം.

സുരക്ഷാ വിഭാഗത്തിലൊഴികെയുള്ള നിലവിലെ ഒഴിവുകളില്‍ പകുതിയും സറണ്ടര്‍ ചെയ്യാനും പുതിയ തസ്തികകള്‍ അനുവദിക്കുന്നത് നിര്‍ത്താനും റെയില്‍വേ ബോര്‍ഡ് മേഖലാ ജനറല്‍ മാനേജര്‍മാര്‍ക്ക് കത്തയച്ചു.

രണ്ടു വര്‍ഷത്തിനുള്ളില്‍ അനുവദിക്കപ്പെട്ട പുതിയ പോസ്റ്റുകളിലേക്ക് ഇതുവരെ നിയമനം നടന്നിട്ടില്ലെങ്കില്‍ അത് നിര്‍ത്തിവയ്ക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

എന്നാല്‍ 2018ല്‍ പ്രഖ്യാപിച്ച ടെക്‌നിക്കല്‍, നോണ്‍-ടെക്‌നിക്കല്‍ നിയമനങ്ങളെ ഇത് ബാധിക്കില്ല. ഈ തസ്തികകളിലേക്കുള്ള നിയമന നടപടികള്‍ റെയില്‍വേ ഏകദേശം പൂര്‍ത്തിയാക്കുകയും നിയമന ഉത്തരവുകള്‍ അയച്ച് തുടങ്ങുകയും ചെയ്തിരുന്നു.

35208 നോണ്‍-ടെക്‌നിക്കല്‍ പോസ്റ്റുകളിലേക്കുള്ള പരീക്ഷ കൊവിഡ് പ്രതിസന്ധി അവസാനിച്ചതിനു ശേഷം നടത്താനാണ് റെയില്‍വേയുടെ തീരുമാനം.

Advertisment