Advertisment

കൊറോണാക്കാലത്ത് ഇന്ത്യൻ എംബസി സ്കൂള്‍ കൊടും ക്രൂരത കാണിക്കുന്നതായി രക്ഷിതാക്കള്‍.

author-image
admin
Updated On
New Update

റിയാദ് : റിയാദിലെ ഇന്ത്യൻ എംബസി സ്കൂൾ വിദ്യാർത്ഥികളുടെ ഓണ്‍ലൈന്‍ പഠന ഫീസ് അടക്കുന്നതുമായി ബന്ധപ്പെട്ട് വിവാദം കൊഴുക്കുകയാണ്

Advertisment

ലോകം മുഴുവൻ പരസ്പര സഹായത്തിൻ്റേയും വിട്ട് വീഴ്ചകളുടേയും സാദ്ധ്യതകൾ തേടുകയും അത്തരം വഴികളിലൂടെ മുന്നേറുകയും ചെയ്യുമ്പോഴാണ് റിയാദിലെ ഇന്ത്യൻ എംബസി സ്കൂൾ വിദ്യാർത്ഥികളുടെ ഓണ്‍ലൈന്‍ പഠന   ഫീസ് അടക്കുന്നതുമായി ബന്ധപ്പെട്ട് കൊടും ക്രൂരതയാണ് ചെയ്യുന്നതെന്ന് നിരവധി രക്ഷിതാക്കള്‍ പരാതിപെടുന്നു

publive-image

ഓണ്‍ലൈന്‍ ക്ലാസ്സ്‌ തുടങ്ങി മാസം പിന്നിട്ടിട്ടും  ഫീസ് സംബന്ധിച്ച ഒരു മുന്നറിയിപ്പും നൽകാതെ ജൂലൈ ഒന്നോടുകൂടി ഫീസ് അടക്കാത്ത മുഴുവൻ കുട്ടികളേയും ഓൺലൈൻ ക്ലാസിൽ നിന്നും മാറ്റിനിർത്താനാണ്‌ സ്കൂൾ അധികാരികൾ തീരുമാനമെടുത്തത്. ഫലത്തിൽ മഹാഭൂരിപക്ഷം വരുന്ന വിദ്യാർത്ഥികളും പുറത്തായ അവസ്ഥയാണെന്ന് രക്ഷിതാക്കളും വിദ്യാര്‍ഥികളും പറയുന്നത്.

പുതിയ ഫീസ് ഘടന എങ്ങിനെയെന്നോ, ഏതെല്ലാം മാർഗ്ഗങ്ങളിൽ അടക്കാമെന്നോ, ഫീസ് കളക്ട് ചെയ്യുന്നതിന് സ്കൂൾ ഒരുക്കിയ മാർഗ്ഗങ്ങൾ എന്തെല്ലാമെന്നോ ഉള്ള രക്ഷിതാക്കളുടെ നിരന്തരമായ സംശയങ്ങൾക്ക് സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു വ്യക്തതയും ഇക്കാലമത്രയും ഇല്ലായിരുന്നു എന്നതും വസ്തുതയാണെന്ന് രക്ഷിതാക്കള്‍ പറഞ്ഞു എംബസ്സിയുടെ ഭാഗത്ത് നിന്നും ഫീസ് അടക്കാത്ത കുട്ടികളെയും ഓൺലൈൻ ക്ലാസ്സിൽ പങ്കെടുപ്പിക്കും എന്ന് അറിയിച്ചതിനാൽ ഭൂരിഭാഗം കുട്ടികളും ഫീസ് അടച്ചിരുന്നില്ല.

വിദ്യാർത്ഥികളെ മാനസികമായി തളർത്തുന്നതും, രക്ഷിതാക്കളെ വിഷമ വൃത്തത്തിലാക്കുന്നതു മായ ഈ നടപടിക്കെതിരെ സമൂഹത്തിൽ നിന്നും ശക്തമായ എതിർപ്പ് ഉയരുന്നുണ്ട്. ശാശ്വത നടപടി സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നും ഇല്ലാതെ വരുന്ന പക്ഷം സമൂഹം ഒറ്റക്കെട്ടായി സാധ്യമായ എല്ലാ മാർഗ്ഗവും ഉപയോഗപ്പെടുത്തി ശക്തമായി പ്രതികരിക്കുമെന്ന മുന്നറിയിപ്പ് നൽകുകയാണ് രക്ഷകർത്താക്കളുടെ കൂട്ടായ്മ.

സ്കൂള്‍ അധികൃതര്‍ പറയുന്നത് ഫീസ്‌ സംബന്ധിച്ച് നേരത്തെ വിവരം വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നല്‍കിയെന്നാണ്.

Advertisment