Advertisment

ഫാസിസത്തിനേതിരേ ഇന്ത്യൻ  സോഷ്യൽ ഫോറം ടേബിൾ  ടോക്ക് സംഘടിപ്പിച്ചു.

author-image
admin
Updated On
New Update
Advertisment
റിയാദ്: "ഫാസിസത്തെ ചെറുക്കുക, ജനാധിപത്യത്തെ സംരക്ഷിക്കുക" എന്ന സന്ദേശം  ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗദി അറേബ്യയില്‍  വ്യാപകമായി നടത്തിവരുന്ന കാമ്പയിന്റെ  ഭാഗമായി കൊണ്ട് ഇന്ത്യൻ സോഷ്യൽ  ഫോറം റിയാദ്, ബത്ത നോർത്ത്  ബ്രാഞ്ച് കമ്മിറ്റി ടേബിള് ടോക്ക് സംഘടിപ്പിച്ചു. ബത്ത സംസം റസ്റ്റോറന്റിൽ  നടന്ന പരിപാടിയിൽ  റിയാദിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്തു.
publive-image
സംസ്ഥാന സമിതിയംഗം ബഷീര്‍ വെണ്ണക്കോട് വിഷയാവതരണം നടത്തി, ഹിറ്റ്ലറും മുസ്സോളിനും തുടങ്ങിവച്ച ഭീകരവേട്ട തന്നെയാണ് ഇന്ത്യൻ  ഫാസിസ്റ്റുകളായ സംഘ് പരിവാര സംഘടനകളും പിന്തുടരുന്നതും നടപ്പാക്കി കൊണ്ടിരിക്കുന്നതെന്നും അത് കൊണ്ട് ജനാധിപത്യത്തിന്റെ ഘാതകരായ ഈ ഭീകരരെ ചെറുക്കാൻ  മനുഷ്യ സ്നേഹികൾ  രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തിന്‍റെ സ്പന്ദനങ്ങളില്‍ ഒരു വലിയ പങ്കാളിത്തമാണ് പ്രവാസി സമൂഹം നല്‍കുന്നതെന്നും അത് കൊണ്ട് തന്നെ രാജ്യത്തിന്‍റെ ഈ അപകടകരമായ സാഹചര്യത്തില്‍ പ്രവാസ ലോകത്ത് നിന്നും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാവുമെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം സംസ്ഥാന സമിതി അംഗം സെയ്തലവി ചുള്ളിയൻ സ്വാഗത പ്രസംഗത്തില്‍ സൂചിപ്പിച്ചു. ഫാസിസത്തെ ചെറുക്കുന്നതിനുള്ള ഇത്തരം ചർച്ചകൾ  ഇനിയുമുണ്ടാവണമെന്നും ജനാധിപത്യത്തെ സക്രിയമായി നിലനിർത്തുന്നത് സംവാദങ്ങളാണെന്നും ടേബിൾ  ടോക്കിൽ  സംബന്ധിച്ച എഴുത്തുകാരൻ അബ്ദുൽ ലത്തീഫ് മുണ്ടേരി അഭിപ്രായപ്പെട്ടു.
ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ സൗദി ചാപ്റ്റർ പ്രസിഡന്റ് അബ്ദുൽ  മജീദ്, മുക്കം ഏരിയ സർവ്വീസ് സൊസൈറ്റി (മാസ്) ജനറൽ കൺവീനർ അഹ്മദ് കുട്ടി, ചാവക്കാട് കൂട്ടായ്മ പ്രസിഡന്റ് മുഹമ്മദ് എ എച്ച്, കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന് ജനറൽ സെക്രട്ടറി മുഹമ്മദ് ബഷീർ, എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ റഫീഖ് പന്നിയങ്കര, പാലകുറ്റി ഇസലാമിക് വെൽഫയർ അസോസിയേഷൻ വൈസ് പ്രസിഡന്റ് അബ്ദുൽ ബഷീർ, ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം കേരള ചാപ്റ്റർ സംസ്ഥാന സമിതിയംഗം ജംഷീദ് നിലമ്പൂർ, കായംകുളം പ്രവാസി അസോസിയേഷൻ  സെക്രട്ടറി ഇസ്ഹാഖ്, സോഷ്യൽ ഫോറം സ്റ്റേറ്റ് സെക്രട്ടറി മെയിനുദ്ദീൻ എന്നിവർ സംസാരിച്ചു. സോഷ്യൽ ഫോറം എക്സിക്യൂട്ടീവ് അംഗം ഹാരീസ് വാവാട് പരിപാടി നിയന്ത്രിച്ചു.
കാമ്പയിൻ സമാപന സമ്മേളനം മാർച്ച് 16 വെള്ളി രാത്രി 8.30 ന് ബത്ഹ ക്ലാസിക്ക് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
Advertisment