Advertisment

ഒരു രാജ്യം, ഒരു ഭാഷ": കപട ദേശീയ വാദികളുടെ പുതിയ ഗൂഢ തന്ത്രം 

New Update

ജിദ്ദ: മതേതര ജനാധിപത്യ മൂല്യങ്ങളിലും ഭാഷാ വൈവിധ്യങ്ങ ളിലും നില നിന്നു പോന്നിരുന്ന ഇന്ത്യാ മഹാരാജ്യത്ത് സംഘ പരിവാർ അജണ്ടകൾ അടിച്ചേൽപ്പിക്കുന്നതിന്റെ അടുത്ത പരിപാടിയാണ് ഒരു രാജ്യം  ഒരു ഭാഷ എന്ന ഹിന്ദി ഭാഷയുടെ പേരിലുള്ള  അമിത് ഷായുടെ പ്രസ്താവനയെന്നു ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.

Advertisment

publive-image

ഇത്  രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുന്നതിനു പകരം ഭിന്നിപ്പി ക്കാൻ മാത്രമേ ഉതകുകയുള്ളൂ.  രാജ്യത്തിൻറെ സാമൂഹിക സാമ്പത്തിക ഭദ്രത തന്നെ അപകടത്തിലാക്കിയ സംഘി ഫാഷിസ്റ്റ് ഭരണകൂടം അവരുടെ നാഗ്പൂർ അജണ്ടകൾ ഒന്നൊന്നായി ഉയർത്തിക്കൊണ്ടു വന്ന് ജനങ്ങൾക്കിടയിൽ വേർതിരിവുണ്ടാ ക്കാനുള്ള ശ്രമത്തിലാണ്.

പൗരന്മാരുടെ മൗലിക അവകാശങ്ങൾ പോലും ഇല്ലാതാക്കിയും അസഹിഷ്ണുത പ്രചരിപ്പിച്ചും രാജ്യത്തെ അസ്ഥിരപ്പെടു ത്താനാണ് മോഡി ഭരണകൂടം തുനിയുന്നത്. വൈദേശിക ശക്തികളിൽ നിന്ന് മാതൃ രാജ്യത്തെ മോചിപ്പിക്കാൻ ജീവൻ ബലിയർപ്പിച്ചവർക്ക് ഭാഷാ വ്യത്യാസം പ്രശ്നമായിരുന്നില്ല. രാജ്യസ്നേഹികൾ സമരം ചെയ്യുമ്പോൾ കോളോണിയലിസ്റ്റു കൾക്കു പാദസേവ ചെയ്തിരുന്നവരാണ് ഭരണം കൈക്കലാക്കി വൈവിധ്യത്തിലധിഷ്ഠിതമായ രാജ്യത്തിൻറെ ഏകത നഷ്ടപ്പെടു ത്താൻ ധൃതിപ്പെടുന്നത്. സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും ഭാഷാ-സാംസ്‌കാരിക വൈവിധ്യങ്ങളിൽ ഊന്നി നിന്ന് കൊ ണ്ടാണ് രാജ്യം ഇത്രയും വളർന്നത്.

ഫാഷിസ്റ്റ് ഏകാധിപത്യ ഭരണം മൂലം കൂപ്പുകുത്തിയ സാമ്പത്തി ക രംഗം മറച്ചുപിടിക്കാനും ഒളിയജണ്ടകൾ ഒന്നൊന്നായി കോടി ക്കണക്കായ പൗരന്മാരുടെ മേൽ അടിച്ചേൽപ്പിക്കാനുമുള്ള ഗൂഢതന്ത്രമാണ് തീവ്രദേശീയവാദം ഉയർത്തി സംഘപരിവാർ മുന്നോട്ടു പോകുന്നത്. ഫാഷിസ്റ്റുകളുടെ ഗൂഢതന്ത്രങ്ങളെ സമയോചിതമായി പ്രതിരോധിക്കാനും ഇന്ത്യയുടെ അന്തസ്സ് ഉയർത്താനും ദേശസ്നേഹികളായ മുഴുവനാളുകളും രംഗത്തിറ ങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു.

സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഷ്‌റഫ് മൊറയൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇ എം അബ്ദുല്ല, വൈസ് പ്രസി ഡന്റ് അബ്ദുൽ ഗനി മലപ്പുറം, മുഹമ്മദ് അമാൻ, റഫീഖ് മംഗ ലാപുരം, മുജാഹിദ് പാഷ ബെംഗളൂര്, ഫോറം കേരളം ചാപ്റ്റർ പ്രസിഡന്റ് ഹനീഫ കിഴിശ്ശേരി, ശാഹുൽ ഹമീദ്, ഹംസ കരു ളായി തുടങ്ങിയവർ സംസാരിച്ചു.

Advertisment