Advertisment

ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഫാസിസ്റ്റ് വിരുദ്ധ കാംപയിന്‍ സമാപിച്ചു.

author-image
admin
New Update
റിയാദ്: ഫാഷിസത്തെ ചെറുക്കുക, ജനാധിപത്യത്തെ സംരക്ഷിക്കുക എന്ന വിഷയത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം നടത്തി വന്ന കാംപയിന്‍ സമാപിച്ചു. ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനത്തില്‍ റിയാദിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ സംബന്ധിച്ചു.
Advertisment
publive-image
 ഹിറ്റ്‌ലറുടേയും മുസ്സോളിനിയുടേയും ഇന്ത്യന്‍ പതിപ്പാണ് ആര്‍.എസ്.എസ് മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ അപരവല്‍ക്കരിച്ച് വേട്ടയാടുകയാണെന്നും വിഷയാവതാരകന്‍ ഇന്ത്യന്‍ ഫ്രട്ടേണിറ്റി ഫോറം സ്റ്റേറ്റ്  സെക്രട്ടറി ഹാരിസ് വാവാട് അഭിപ്രായപ്പെട്ടു.
ഫാഷിസത്തെ നിരന്തര സമരങ്ങളിലൂടെ മാത്രമേ ചെറുത്തു   പരാജയപ്പെടുത്താന്‍ കഴിയൂ. ജനാധിപത്യത്തിന്റെ ഘാതകരായ ഈ ഭീകരരെ ചെറുക്കാന്‍ മനുഷ്യ സ്‌നേഹികള്‍ രംഗത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.
publive-image
ഫാസിസത്തെ ചെറുക്കുന്നതിനുള്ള ഇത്തരം ചര്‍ച്ചകള്‍ തുടരണമെന്നും ജനാധിപത്യത്തെ സക്രിയമായി നിലനിര്‍ത്തുന്നത്  സംവാദങ്ങളാണെന്നും കാപയിന്‍ സമാപന സമ്മേളനത്തില്‍ സംബന്ധിച്ച പ്രഗല്‍ഭര്‍ അഭിപ്രായപ്പെട്ടു.
ഫാഷിസത്തിനെതിരെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗദിയില്‍ വ്യാപകമായി കാംപയിന്‍ സംഘടിപ്പിച്ചിരുന്നതായും ഈ ചര്‍ച്ച സജീവമായി തുടരുമെന്നും സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി അന്‍സാർ  ചങ്ങനാശ്ശേരി പറഞ്ഞു.
കക്ഷി രാഷ്ട്രീയം മറന്ന് ഫാസിസത്തിന്റെ വിഷയത്തിൽ ഒരു പൊതുമനസ് ഉണ്ടാക്കി എടുക്കേണ്ടതുണ്ടന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം സ്റ്റേറ്റ് പ്രസിഡന്റ്  നൂറുദ്ദീൻ തിരൂർ  അഭിപ്രായപ്പെട്ടു.
publive-image
സോഷ്യല്‍ ഫോറം സ്റ്റേറ്റ്  വൈസ് പ്രസിഡന്റ് എന്‍ എന്‍ ലത്തീഫ് ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  ചടങ്ങിൽ എം. ഇ.എസ്. പ്രസിഡന്റ് അജ്മൽ  മുഖ്യാതിത്ഥി ആയിരുന്നു.
ചടങ്ങില്‍ എഴുത്തുകാരന്‍ അബ്ദുല്‍ ലത്തീഫ് മുണ്ടേരി, ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി ജനൽ സെക്രട്ടറി  അബ്ദുല്ല വല്ലാഞ്ചിറ, ഫ്രണ്ട്‌സ് ക്രിയേഷന്‍ അധ്യക്ഷനും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ ഉബൈദ് എടവണ്ണ, സത്യം ഒണ്‍ലൈന്‍ റിയാദ് ബ്യൂറോ ചീഫ് ജയന്‍ കൊടുങ്ങല്ലൂര്‍,
 പ്രവാസി സാംസ്‌കാരി വേദി പ്രതിനിധി മുജീബ് കക്കോടി, റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രതിനിധി സഅദുദ്ദീന്‍ സ്വലാഹി,  ഫ്രണ്ടസ് സര്‍ക്കിള്‍ പ്രതിനിധി ആസിഫ് അരീക്കോട്, ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം സ്റ്റേറ്റ് പ്രസിഡന്റ് ഹാരിസ് മണ്ണാര്‍ക്കാട്, സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റിയംഗം ഫഹീം, ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം സ്റ്റേറ്റ് സെക്രട്ടറി  മുഈനുദ്ദീന്‍  എന്നിവര്‍ സംബന്ധിച്ചു.
Advertisment