Advertisment

കുവൈറ്റിലെ കായിക താരങ്ങള്‍ക്കും കായിക പ്രേമികള്‍ക്കും സന്തോഷവാര്‍ത്ത; 'ഇന്ത്യന്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കു'മായി ഇന്ത്യന്‍ എംബസി

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കായികവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെയും കായികപ്രേമികളെയും ഒരു കുടക്കീഴിലാക്കുന്നതിനായി 'ഇന്ത്യന്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് (ഐഎസ്എന്‍)' അവതരിപ്പിച്ച് കുവൈറ്റിലെ ഇന്ത്യന്‍ എംബസി.

ഐഎസ്എന്നിന്റെ ഭാഗമാകാന്‍ താത്പര്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യണം. https://forms.gle/81pdWSAbyZTHveVY6 എന്ന ലിങ്ക് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

@Indian_ISN എന്നതാണ് ഐഎസ്എന്നിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍. കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുമായി ചേര്‍ന്നുള്ള കായികവുമായി ബന്ധപ്പെട്ടുള്ള എല്ലാ വിവരങ്ങളും അറിയാന്‍ ഈ ട്വിറ്റര്‍ ഹാന്‍ഡില്‍ പിന്തുടരാം.

രജിസ്‌ട്രേഷന്‍ ഡ്രൈവ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് pic.kuwait@mea.gov.in എന്ന വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.

Advertisment