Advertisment

ത്രസിപ്പിക്കുന്ന പോരാട്ടത്തില്‍ ജംഷഡ്പൂരിനെതിരേ മുംബൈയ്ക്ക് തോല്‍വി; മത്സരം സംഭവബഹുലം!

New Update

Advertisment

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മുംബൈ സിറ്റി എഫ്‌സിയെ തോല്‍പ്പിച്ചു. മുന്നേറ്റങ്ങളും പ്രതിരോധവും പ്രത്യാക്രമണങ്ങളും സമം ചേര്‍ന്ന ഇഞ്ചോടിഞ്ച് മത്സരത്തില്‍ ഭാഗ്യം ജംഷഡ്പൂര്‍ എഫ്‌സിക്കൊപ്പമായിരുന്നു. സ്പാനിഷ് താരം മാരിയോ ആര്‍ക്വസും പാബ്ലോ മോര്‍ഗാഡോ എന്നിവരാണ് ഉരുക്കിന്റെ നാട്ടുകാര്‍ക്ക് സീസണിലെ ആ്ദ്യ ജയം സമ്മാനിച്ചത്.

മുംബൈ രണ്ട് ഗോള്‍ മടക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിധിച്ചതാണ് തിരിച്ചടിയായത്. ആദ്യപകുതിയുടെ 28ാം മിനിറ്റിലായിരുന്നു ജംഷഡ്പൂരിന്റെ ആദ്യ ഗോള്‍. ഇടതു മൂലയില്‍ നിന്നും കാര്‍ലോസ് കാല്‍വോ തകര്‍പ്പന്‍ ക്രോസിന് വലതുമൂലയില്‍ നിന്നുള്ള കണ്ണഞ്ചിപ്പിക്കുന്ന ഹെഡ്ഡറിലൂടെ പോസ്റ്റിലേക്ക് പായിച്ചപ്പോള്‍ മുംബൈ ഗോള്‍കീപ്പറിന് കാഴ്ചക്കാരനാകാന്‍ മാത്രമാണ് സാധിച്ചത്.

ആദ്യ പകുതിയില്‍ മേധാവിത്വം പുലര്‍ത്തിയ ജംഷഡ്പൂരിനെതിരേ രണ്ടാം പകുതിയില്‍ മുംബൈ തിരിച്ചടിച്ചു. എന്നാല്‍, പന്ത് കൈവശം വെച്ച് കളി നിയന്ത്രിച്ച് മുംബൈയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ജംഷഡ്പൂരിന് സാധിച്ചു. രണ്ടാംപകുതിയില്‍ മുംബൈ കളിയിലേക്കു ശക്തമായി തിരിച്ചുവന്നു. 77, 84 മിനിറ്റുകളില്‍ മുംബൈ ജംഷഡ്പൂരിന്റെ വല കുലുക്കുകയും ചെയ്തെങ്കിലും റഫറി ഓഫ്സൈഡ് വിധിക്കുകയായിരുന്നു. ഗോള്‍ മടക്കാനുള്ള മുംബൈയുടെ ശ്രമങ്ങള്‍ക്കിടെയാണ് ഇഞ്ചുറിടൈമില്‍ രണ്ടാം ഗോളും നേടി ജംഷഡ്പൂര്‍ വിജയമുറപ്പിച്ചത്. വലതു മൂലയിലൂടെയുള്ള മികച്ചൊരു നീക്കത്തിനൊടുവില്‍ പാബ്ലോ പായിച്ച വലം കാല്‍ ഷോട്ട് ഗോളിയെ നിസ്സഹായനാക്കി വലയിലേക്ക് പായിക്കുകയായിരുന്നു.

Advertisment