Advertisment

ട്വന്റി 20 ലോകകപ്പ്: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ധോണി ടീമിന്റെ മെന്ററാകും; വിശദാംശങ്ങള്‍

New Update

publive-image

Advertisment

മുംബൈ: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലിയുടെ നേതൃത്വത്തിലുള്ള 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ബിസിസിഐ സിലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമയുെട നേതൃത്വത്തിലാണ് ടീമിനെ തിരഞ്ഞെടുത്തത്. രവി ശാസ്ത്രിയാണ് പരിശീലകൻ.

ഇന്ത്യന്‍ ടീം; വിരാട് കോഹ്ലി, രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ഇഷാന്‍ കിഷന്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹര്‍, ആര്‍. അശ്വിന്‍, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: ശ്രേയസ് അയ്യര്‍, ഷാര്‍ദ്ദുല്‍ താക്കൂര്‍, ദീപക് ചഹര്‍.

മുന്‍ ക്യാപ്ടന്‍ എംഎസ് ധോണി ടീമിന്റെ മെന്ററാകും. യുസ്വേന്ദ്ര ചാഹലിനെ ടീമില്‍ നിന്നൊഴിവാക്കിയതും, അശ്വിന്‍ ടീമില്‍ തിരികെയെത്തിയതും ശ്രദ്ധേയമായി. കുല്‍ദീപ് യാദവും, ശിഖര്‍ ധവാനും ടീമിലില്ല. പരിക്ക് മൂലം വാഷിങ്ടണ്‍ സുന്ദറിനെ ഉള്‍പ്പെടുത്തിയില്ല.

ദേശീയ ടീമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാത്തത് മലയാളി താരം സഞ്ജു സാംസണ് തിരിച്ചടിയായി. മോശം ഫോമിലാണെങ്കിലും ഹാര്‍ദ്ദിക് പാണ്ഡ്യ ടീമിലിടം നേടി. ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബർ 24ന് ബദ്ധവൈരികളായ പാക്കിസ്ഥാനെതിരെയാണ്.

Advertisment