Advertisment

വിന്‍ഡീസ് പരമ്പര ടീമില്‍നിന്നും കരുണിനെ ഒഴിവാക്കിയതില്‍ ദുരൂഹത. സെലക്ഷന്‍ കാര്യങ്ങളില്‍ സുതാര്യത ഉണ്ടാവാണം - കടുത്ത വിമര്‍ശനവുമായി ഹര്‍ഭജന്‍

New Update

publive-image

Advertisment

മുംബൈ: വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ടീം സെലക്ഷനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹര്‍ഭജന്‍ സിങ്ങും രംഗത്ത്. ഇന്ത്യന്‍ ടീമില്‍ നിന്ന് കരുണ്‍ നായരെ തഴഞ്ഞ സെലക്ടര്‍മാരുടെ നടപടിയെയാണ് ഹര്‍ഭജന്‍ വിമര്‍ശിക്കുന്നത്.

മുന്‍ ഇന്ത്യന്‍ താരം എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ടീമിലേക്ക് കളിക്കാരെ തിരഞ്ഞെടുക്കുന്നതെന്നാണ് ഹര്‍ഭജന്‍ സിങ്ങിന്റെ ചോദ്യം.

publive-image

അഫ്ഗാനെതിരെയും ഇംഗ്ലണ്ടിനെതിരെയും തുടര്‍ച്ചയായ ആറ് ടെസ്റ്റുകളില്‍ ബെഞ്ചിലിരുത്തിയശേഷം കരുണ്‍ നായരെ ഒഴിവാക്കി. ഇത് ദുരൂഹതയാണ്. ഇതിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. മൂന്ന് മാസത്തോളം ബെഞ്ചിലിരുന്ന് കളി കണ്ട ഒരു കളിക്കാരന്‍ എങ്ങനെയാണ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെടാന്‍ തരത്തില്‍ മോശക്കാരനാകുന്നതെന്നും ഹര്‍ഭജന്‍ ചോദിക്കുന്നു.

publive-image

'ഒരു കാര്യം ഉറപ്പിച്ചു പറയാം. ഈ സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനങ്ങളും ടീം തിരഞ്ഞെടുപ്പിന്റെ മാനദണ്ഡങ്ങളും എനിക്കു മനസ്സിലാകുന്നേയില്ല. ഓരോ കളിക്കാര്‍ക്കും ഓരോ നിയമങ്ങളാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ചിലര്‍ക്ക് കഴിവ് തെളിയിക്കാന്‍ ആവശ്യത്തിലേറെ അവസരങ്ങള്‍ നല്‍കും. മറ്റു ചിലര്‍ക്ക് ഒരവസരം അവസരം പോലും നല്‍കുകയുമില്ല. അത് ശരിയല്ല' ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടി.

publive-image

ഒരു കളിക്കാരനും പരാജയപ്പെടരുതെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എങ്കിലും ഞാന്‍ ചോദിക്കുകയാണ്. ഹനുമ വിഹാരി പരാജയപ്പെട്ടാല്‍ വീണ്ടും കരുണ്‍ നായരിലേക്ക് പോകുമോ. അങ്ങനെയാണെങ്കില്‍ ഓസ്‌ട്രേലിയന്‍ പരമ്പരക്ക് മുമ്പ് ആത്മവിശ്വാസത്തോടെ കളിക്കാന്‍ കരുണിനാവുമോ.

publive-image

ഓസ്‌ട്രേലിയന്‍ പരമ്പരക്ക് മുമ്പെങ്കിലും സെലക്ഷന്‍ സംബന്ധിച്ച കാര്യങ്ങളില്‍ സുതാര്യത ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ ഏഷ്യാ കപ്പില്‍ ഇന്ത്യയെ കിരീട വിജയത്തിലേക്ക് നയിച്ച രോഹിത് ശര്‍മയെ ടീമിലേക്കു പരിഗണിക്കാത്തതിനെ വിമര്‍ശിച്ചും ഹര്‍ഭജന്‍ രംഗത്തെത്തിയിരുന്നു

kohli
Advertisment