Advertisment

ഇന്ത്യയില്‍ നിന്ന് ന്യൂസിലാന്‍ഡിലെത്തി ക്വാറന്റൈന്‍ ലംഘിച്ച് കറങ്ങിനടന്ന യുവാവിന് കൊവിഡ്‌

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ഓക്ക്‌ലാന്‍ഡ് : ഇന്ത്യയില്‍നിന്ന് ന്യൂസിലാന്‍ഡില്‍ എത്തി ക്വാറന്റൈന്‍ ലംഘിച്ചു കറങ്ങിനടന്നയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

Advertisment

ഈ മാസം മൂന്നിനാണ് ന്യൂഡല്‍ഹിയില്‍നിന്ന് ഇയാള്‍ ഓക്ക്‌ലന്‍ഡില്‍ എത്തിയത്. വിദേശത്തുനിന്ന് വന്ന ആള്‍ ആയതുകൊണ്ട് ഓക്ക്‌ലാന്‍ഡിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ ആയിരുന്നു. ഇവിടത്തെ വേലി നൂണുകടന്ന് ഇയാള്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ പോവുകയായിരുന്നു. ബുധനാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്.

publive-image

ഐസൊലേഷന്‍ കേന്ദ്രത്തില്‍ സുരക്ഷാ ജീവനക്കാര്‍ ഉണ്ടെങ്കിലും ഇയാള്‍ പുറത്തുപോവുന്നതു കണ്ടിരുന്നില്ല. വേലി കടന്നതോടെ അലാറം അടിച്ചെങ്കിലും അതിനു മുമ്പു തന്നെ ഇയാള്‍ സ്ഥലം വിടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയ ആള്‍ ഇരുപതു മിനിറ്റോളം അവിടെ ചെലവഴിച്ചു. തുടര്‍ന്നു മടങ്ങുകയായിരുന്നു.

ക്വാറന്റൈന്‍ ലംഘിച്ചയാള്‍ക്കു കോവിഡ് സ്ഥിരീകരിച്ചതോടെ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരെ നിരീക്ഷണത്തിലാക്കി.

ക്വാറന്റൈന്‍ ലംഘിച്ചതിനു കേസെടുക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ആറു മാസം ജയില്‍ ശിക്ഷയോ നാലായിരം ഡോളര്‍ പിഴയോ ആണ് ഇയാള്‍ക്കു ലഭിക്കുക.

latest news covid 19 corona virus all news
Advertisment