Advertisment

പ്രവാസികള്‍ക്ക് ആശ്വാസവുമായി യുഎഇ; ഇന്ത്യയില്‍ നിന്ന് സന്ദര്‍ശക വിസയില്‍ യുഎയിലേക്ക് പോകാന്‍ അനുമതി; കുവൈറ്റിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ഇത് നല്ല അവസരം!

author-image
ഗള്‍ഫ് ഡസ്ക്
New Update

അബുദബി: പ്രവാസികള്‍ക്ക് ആശ്വാസവുമായി യുഎഇ സര്‍ക്കാര്‍. ഇന്ത്യയില്‍ നിന്ന് സന്ദര്‍ശക വിസയില്‍ യുഎഇയിലേക്ക് പോകാന്‍ അനുമതി നല്‍കി. കുവൈറ്റിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ഇത് നല്ല അവസരമാണ്. ഇന്ത്യയുള്‍പ്പെടെ 31 ഓളം രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് കുവൈറ്റ് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

Advertisment

publive-image

എന്നാല്‍ ഈ രാജ്യങ്ങളിലുള്ളവര്‍ക്ക് വിലക്ക് ഇല്ലാത്ത രാജ്യത്തെത്തി 14 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി കൊവിഡ് മുക്ത സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയാല്‍ കുവൈറ്റിലെത്താന്‍ തടസ്സമില്ലെന്ന് കുവൈറ്റ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തില്‍ യുഎഇയിലേക്ക് ഇന്ത്യാക്കാര്‍ക്ക് സന്ദര്‍ശക വിസയിലെത്താന്‍ അനുമതി നല്‍കിയ യുഎഇ സര്‍ക്കാരിന്റെ തീരുമാനത്തെ പ്രവാസി സമൂഹം ആശ്വാസത്തോടെയാണ് നോക്കിക്കാണുന്നത്. കുവൈറ്റ് സര്‍ക്കാരിന്റെ നിബന്ധന അനുസരിക്കുന്ന പ്രവാസികള്‍ക്ക് ഇത്തരത്തില്‍ യുഎഇയിലെത്തി 14 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കുന്ന പക്ഷം കുവൈറ്റിലേക്ക് മടങ്ങിയെത്താന്‍ ലഭിക്കുന്ന മികച്ച അവസരമാണ് ഇത്.

ഇന്ത്യക്കാർക്ക് ഏതുതരത്തിലുള്ള വീസ ഉപയോഗിച്ചും യുഎഇയിലേക്ക് യാത്ര ചെയ്യാമെന്ന് യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ പറഞ്ഞു. വന്ദേഭാരത് വിമാനങ്ങളിലടക്കം സന്ദർശക വീസക്കാർക്ക് യാത്ര ചെയ്യാം. യുഎഇയിൽ താമസ വീസയുള്ളവർക്ക് മാത്രമായിരുന്നു ഇതുവരെ യുഎഇയിലേക്ക് മടങ്ങാൻ അനുമതിയുണ്ടായിരുന്നത്. അതേസമയം, 96 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് യാത്രയ്ക്ക് നിർബന്ധമാണ്.

covid 19 pravasi indians
Advertisment