Advertisment

ഇ​ന്ത്യ​ക്കാ​രെ ഭീ​ക​ര​രാ​ക്കി; പ്രി​യ​ങ്ക ചോ​പ്ര പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യെ​ത്തു​ന്ന ക്വാ​ണ്ടി​ക്കോ ടെ​ലി​വി​ഷ​ൻ സീ​രീ​സി​നെ​തി​രേ വ്യാ​പ​ക വി​മ​ർ​ശ​നം

New Update

Advertisment

ന്യൂ​ഡ​ൽ​ഹി: ബോ​ളി​വു​ഡ് ന​ടി പ്രി​യ​ങ്ക ചോ​പ്ര പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യെ​ത്തു​ന്ന ക്വാ​ണ്ടി​ക്കോ ടെ​ലി​വി​ഷ​ൻ സീ​രീ​സി​നെ​തി​രേ വ്യാ​പ​ക വി​മ​ർ​ശ​നം. ജൂ​ണ്‍ ഒ​ന്നി​നു സം​പ്രേ​ക്ഷ​ണം ചെ​യ്ത എ​പ്പി​സോ​ഡി​ൽ ഇ​ന്ത്യ​ക്കാ​രെ ഭീ​ക​ര​രാ​യി ചി​ത്രീ​ക​രി​ച്ചു എ​ന്ന് കു​റ്റ​പ്പെ​ടു​ത്തി​യാ​ണ് ന​ടി​ക്കെ​തി​രേ വി​മ​ർ​ശ​ന​മു​യ​രു​ന്ന​ത്.

പാ​ക്കി​സ്ഥാ​നു​മേ​ൽ കു​റ്റ​മാ​രോ​പി​ക്കു​ന്ന​തി​നാ​യി മാ​ൻ​ഹ​ട്ട​ണി​ൽ ഇ​ന്ത്യ​ൻ "ദേ​ശീ​യ​വാ​ദി​ക​ൾ’ ബോം​ബ് വ​യ്ക്കു​ന്ന​താ​യാ​ണ് എ​പ്പി​സോ​ഡി​ൽ ചി​ത്രീ​ക​രി​ച്ചു സം​പ്രേ​ക്ഷ​ണം ചെ​യ്ത​ത്. പ്രി​യ​ങ്ക​യും എ​പ്പി​സോ​ഡി​ൽ വേ​ഷ​മി​ട്ടി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് സീ​രീ​സി​ൽ അ​ഭി​ന​യി​ക്കാ​ൻ സ​മ്മ​തി​ച്ച​തി​ന്‍റെ പേ​രി​ൽ ന​ടി​ക്കെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വി​മ​ർ​ശ​മു​യ​ർ​ത്തു​ക​യാ​യി​രു​ന്നു. സീ​രീ​സി​ലെ ചി​ത്രീ​ക​ര​ണം യാ​ഥാ​ർ​ഥ്യ​ത്തി​നു നി​ര​ക്കു​ന്ന​ത​ല്ലെ​ന്നും വി​മ​ർ​ശ​ക​ർ വാ​ദി​ക്കു​ന്നു.

ക്വാ​ണ്ടി​ക്കോ മൂ​ന്നാം സീ​സ​ണാ​ണ് ഇ​പ്പോ​ൾ സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന​ത്. സീ​രീ​സി​ൽ ഒ​രു ര​ഹ​സ്യാ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​യാ​യാ​ണ് പ്രി​യ​ങ്ക വേ​ഷ​മി​ടു​ന്ന​ത്. സീ​രീ​സി​ന്‍റെ ആ​ദ്യ ര​ണ്ടു സീ​സ​ണു​ക​ളി​ലും പ്രി​യ​ങ്ക അ​ഭി​ന​യി​ച്ചി​രു​ന്നു.

Advertisment