Advertisment

‘പശുക്കള്‍ക്ക് വോട്ടില്ല’; ഇന്ത്യയിലെ ആദ്യ പശു മന്ത്രി പതിനായിരം വോട്ടുകള്‍ക്ക് തോറ്റു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ജയ്പൂര്‍: ഇന്ത്യയിലെ ആദ്യ പശു മന്ത്രി ഒട്ടാറാം ദേവസിക്ക് രാജസ്ഥാനില്‍ ദയനീയ പരാജയം. സിരോഹി നിയമസഭയില്‍ നിന്നും മത്സരിച്ച അദ്ദേഹം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയോട് 10,000 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. പാലി ജില്ലയിലെ മുന്ദാര ഗ്രാമത്തില്‍ നിന്നുളളയാളാണ് ഒട്ടാറാം. രാജസ്ഥാന്‍ പൊലീസില്‍ താന്‍ ജോലി ചെയ്തിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ വെബ്സൈറ്റില്‍ പറയുന്നത്. ആരോഗ്യകാരണങ്ങളാല്‍ പൊലീസ് ജോലി പിന്നീട് ഉപേക്ഷിച്ചെന്നും വെബ്സൈറ്റില്‍ പറയുന്നുണ്ട്.

Advertisment

publive-image

മോദി സര്‍ക്കാര്‍ ഭരണത്തില്‍ വന്നതിന് പിന്നാലെയാണ് ഇദ്ദേഹത്തെ പശു മന്ത്രിയായി നിയമിച്ചത്. ഇതിന് പിന്നാലെ രാജസ്ഥാനിലെ പത്താം ക്ലാസ് പാഠപുസ്തകത്തില്‍ പശുക്കളെ കുറിച്ച് വിവാദമായ ഭാഗം ഉള്‍പ്പെടുത്തിയതും ഇദ്ദേഹമായിരുന്നു.

പത്താം ക്ലാസിലെ ഹിന്ദി പുസ്തകത്തിലാണ് പശുവിനെ ഗോമാതാവാക്കി ചിത്രീകരിച്ചതിനൊപ്പം വന്‍ പ്രാധാന്യവും നല്‍കിയിരുന്നത്. പുസ്‌തകത്തില്‍ ഹിന്ദു ദൈവങ്ങള്‍ക്കൊപ്പം പശുവിന്‍റെ വലിയ ചിത്രവും നല്‍കിയിട്ടുണ്ട്. മക്കള്‍ ആയ വിദ്യാര്‍ഥികള്‍ക്ക് അമ്മയായ പശു എഴുതുന്ന കത്തായാണ് ഈ പാഠഭാഗം അവതരിപ്പിച്ചത്.

പശുവിന്റെ മൂത്രം മരുന്നാണ്. പാലു വെള്ളയും ആരോഗ്യത്തിന് നല്ലതാണ്. ദീര്‍ഘായുസ്സ്, സന്തോഷം, അഭിവൃദ്ധി, ആരോഗ്യം എന്നീ സവിശേഷമായ ഘടകങ്ങള്‍ നല്‍കുന്നത് പശുവാണെന്നും കുട്ടികളോട് അമ്മയായ പശു പറയുന്നുണ്ട്.പാഠപുസ്തകം ഗുണകരമാവുമെന്ന് ഗോമന്ത്രാലയം കൈകാര്യം ചെയ്യുന്ന ഒട്ടാറാം ദേവസി വ്യക്തമാക്കിയപ്പോള്‍ രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ് പുസ്‌തക രൂപത്തില്‍ വന്നതെന്ന ശക്തമായ വിമര്‍ശനങ്ങളാണ് മറ്റ് പലയിടങ്ങളിലും നിന്ന് ഉയര്‍ന്നത്.

Advertisment