Advertisment

അര്‍ജുന്‍ കപൂര്‍ ചിത്രം ‘ഇന്ത്യാസ് മോസ്റ്റ് വാണ്ടഡിലെ പുതിയ ഗാനം

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

രാജ് കുമാര്‍ ഗുപ്ത സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്’. അര്‍ജുന്‍ കപൂര്‍ നായകനായെത്തുന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. അകേല എന്ന ഗാനം ആലപിച്ചിരിക്കുന്നത് അഭിജിത്ത് ശ്രീവാസ്തവയാണ്. അമിതാഭ് ബട്ടാചാര്യയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് അമിത് ത്രിവേദിയാണ്. ചിത്രം മെയ് 24ന് തിയേറ്ററുകളില്‍ എത്തും.

മലയാള സിനിമ താരങ്ങള്‍ സുദേവ് നായരും പ്രശാന്ത് അലക്സാണ്ടറും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. രാജേഷ് ശംമ്റ, ഗൗരവ് മിശ്ര, ഐസിഫ് ഖാന്‍, ശാന്തിലാല്‍ മുഖര്‍ജി, പ്രവീണ്‍ സിംങ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഇന്റലിജന്‍സ് ഓഫീസറായിട്ടാണ് ചിത്രത്തില്‍ അര്‍ജുന്‍ കപൂര്‍ അഭിനയിക്കുന്നത്. രാജ് കുമാര്‍ ഗുപ്തയും മിറ കരണും ചേര്‍ന്ന് ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Advertisment