Advertisment

വനിതകളുടെ ട്വന്‍റി 20 ലോകകപ്പില്‍ ചരിത്രം കുറിക്കാന്‍ ടീം ഇന്ത്യ; കലാശക്കളിക്ക് ഇംഗ്ലണ്ടിനെതിരെ

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

ആന്‍റിഗ്വ: വനിതകളുടെ ട്വന്‍റി 20 ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് സെമി പോരാട്ടം. ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.30ന് ആൻറിഗ്വയിലാണ് മത്സരം. കളിച്ച നാല് മത്സരവും ജയിച്ച് ബി ഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യ സെമിയിൽ കടന്നത്. എ ഗ്രൂപ്പിൽ രണ്ട് മത്സരം ജയിച്ച് രണ്ടാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ടിന്‍റെ വരവ്.

ഇന്ത്യക്ക് ഇതുവരെ ലോക ട്വന്‍റി 20 ഫൈനലിൽ കടക്കാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ തോൽപിച്ചത് ഇംഗ്ലണ്ടാണ്. ഇതിന് മുന്പ് 2009 ൽ ഇംഗ്ലണ്ട് ട്വന്‍റി 20 ലോകകപ്പിൽ ജേതാക്കളായിട്ടുണ്ട്. ആദ്യ സെമിയിൽ ഇന്ന് രാത്രി 1.30ന് ഓസ്ട്രേലിയ ആതിഥേയരായ വെസ്റ്റ് ഇൻഡീസിനെ നേരിടും.

Advertisment