Advertisment

സൗദിയിലെ ജിദ്ദയിലേക്കുള്ള പ്രതിദിന വിമാന സർവീസിന് തുടക്കമിട്ട് ഇൻഡിഗോ എയർ ലൈൻസ്

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

സൗദി : സൗദിയിലെ ജിദ്ദയിലേക്കുള്ള പ്രതിദിന വിമാന സർവീസിന് തുടക്കമിട്ട് ഇൻഡിഗോ എയർ ലൈൻസ്. ദിവസവും രാവിലെ 6.25നു വിമാനം പുറപ്പെട്ടു 10.40നു ജിദ്ദയിലെത്തും. അവിടെ നിന്ന് ഉച്ചയ്ക്ക് 1.30നു പുറപ്പെട്ട് രാത്രി 9.15നു കൊച്ചിയിലെത്തുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

Advertisment

publive-image

പുതിയ സർവീസ് വന്നതോടെ ഈ സെക്ടറിലെ നിരക്കുകൾ കുറഞ്ഞേക്കും. ജെറ്റ് എയർവേയ്സ് സർവീസ് അവസാനിപ്പിച്ചതോടെ കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്കും തിരിച്ചും വൻതിരക്കാണ് അനുഭവപ്പെട്ടിരുന്നത്.

അതേസമയം പുതിയ വിമാന സർവീസ് ഉംറ തീർഥാടകർക്ക് ഏറെ ഗുണകരമായി. ഇന്നലെ പോയ ആദ്യ വിമാനത്തിൽ 52 ഉംറ തീർഥാടകരാണ് പുറപ്പെട്ടത്.

Advertisment