Advertisment

കുവൈറ്റ്-കണ്ണൂര്‍ സെക്ടറില്‍ നേരിട്ടുള്ള സര്‍വീസ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ആരംഭിക്കാന്‍ ഒരുങ്ങുന്നു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്: ഇന്‍ഡിഗോ കുവൈറ്റ് -കണ്ണൂര്‍ സെക്ടറില്‍ നേരിട്ടുള്ള സര്‍വീസ് ആരംഭിക്കുന്നു. മാര്‍ച്ച് പതിനഞ്ചു മുതല്‍ ആഴ്ചയില്‍ ആറു ദിവസം കണ്ണൂരില്‍ നിന്ന് കുവൈറ്റിലേക്കും തിരിച്ചും നേരിട്ടുള്ള സര്‍വീസ് ഉണ്ടാകും. നിലവില്‍ കുവൈറ്റില്‍നിന്നും ചെന്നൈ വഴി കണ്ണൂരിലേക്ക് ഇന്‍ഡിഗോ കണക്ഷന്‍ സര്‍വീസ് നടത്തുന്നുണ്ട്.

Advertisment

publive-image

ചൊവ്വ ഒഴികെയുള്ള ദിവസങ്ങളില്‍ പുലര്‍ച്ചെ 5 മണിക്ക് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് രാവിലെ 8 മണിക്ക് കുവൈറ്റിലെത്തുകയും കുവൈറ്റില്‍ നിന്ന് കാലത്തു 9 മണിക്ക് പുറപ്പെട്ട് വൈകീട്ട് നാലുമണിക്ക് കണ്ണൂരില്‍ എത്തുകയും ചെയ്യുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.

35 ദിനാര്‍ മുതലാണ് വണ്‍വെ നിരക്കുകള്‍ ക്രമീകരിച്ചിരിക്കുന്നത്. മാര്‍ച്ച് 15നാണ് ആദ്യ സര്‍വ്വീസ് നടത്താനാണ് തീരുമാനം.കണ്ണൂരിലേക്ക് നേരിട്ടുള്ള സര്‍വ്വീസ് ആരംഭിക്കുന്നത് മലബാര്‍ മേഖലയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഏറെ പ്രയോജനപ്പെടും.

രാവിലെ എട്ടു മണിക്ക് കുവൈറ്റിലെത്തുന്നതുകൊണ്ട് പ്രവൃത്തി ദിനങ്ങള്‍ ലാഭിക്കാനും യാത്രക്കാര്‍ക്ക് കഴിയും. കഴിഞ്ഞ മാസം ആരംഭിച്ച കുവൈറ്റ് – ചെന്നൈ – കണ്ണൂര്‍ കണക്ഷന്‍ സര്‍വീസ് നിലനിര്‍ത്തിയിട്ടുണ്ട്.

kuwait kuwait latest
Advertisment