Advertisment

അർണാബ് ഗോസ്വാമിയെ വിമാനത്തിനുള്ളിൽ വച്ച് അപമാനിച്ച സംഭവം: കുനൽ കംറയെ ഇൻഡിഗോ വിമാനങ്ങളിൽ യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കി

New Update

ദില്ലി: സ്റ്റാൻഡ് അപ്‌ കൊമേഡിയൻ കുനൽ കംറയെ ഇൻഡിഗോ വിമാനങ്ങളിൽ യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കിയതായി ഇൻഡിഗോ എയർവെയ്സ്. ആറ് മാസത്തേക്ക് ആണ് ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യുന്നതിൽ നിന്ന് കുനാൽ കംറക്ക്‌ വിലക്കേർപ്പെടുത്തിയത്. മാധ്യമപ്രവർത്തകൻ അർണാബ് ഗോസ്വാമിയെ വിമാനത്തിനുള്ളിൽ വച്ച് അപമാനിച്ച സംഭവത്തിലാണ് നടപടി.

Advertisment

publive-image

മുംബൈയിൽ നിന്നും ലക്നൗവിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. നിങ്ങള്‍ ഒരു ഭീരുവാണോ, മാധ്യമപ്രവര്‍ത്തകനാണോ, അതോ നിങ്ങളൊരു ദേശീയവാദിയാണോ എന്ന് പ്രേക്ഷകര്‍ക്ക് അറിയണമെന്നായിരുന്നു കുനാൽ കംറയുടെ ചോദ്യം

 

Advertisment