Advertisment

ഇന്ദിര ഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും,  വാളയാർ    നീതിനിഷേധത്തിനെതിരെയുള്ള  പ്രതിഷേധ യോഗവും നടത്തി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദോഹ: 1917 ൽ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിൻ്റെ മകളായി ജനിക്കപ്പെട്ട  മുതൽ കോൺഗ്രസ് രാഷ്ട്രീയത്തിൻ്റെ ഭാഗമായ പ്രിയപ്പെട്ട  ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മത്താർ ഖദീമിലെ സ്റ്റാർ ഓഡിറ്റോറിയത്തിൽ വെച്ച് ആചരിച്ചു.

Advertisment

publive-image

ഇന്ത്യയുടെ ദേശീയ പ്രസ്ഥാനത്തിൻ്റെ ഭാഗമായി വിദേശ ഉല്പന്നങ്ങൾ ബഹിഷ്കരിക്കാൻ തീരുമാനിച്ചപ്പോൾ,  അഞ്ചാം വയസ്സിൽ തൻ്റെ പ്രിയപ്പെട്ട വിദേശ നിർമ്മിത കളിപ്പാട്ടം ഒഴിവാക്കി സ്വാതന്ത്ര സമര പ്രക്ഷോപത്തിൻ്റെ ഭാഗമായ ഉരുക്കു വനിത എന്നറിപ്പെടുന്ന ഇന്ദിരാ ഗാന്ധിയുടെ ജീവൻ ബലിയർപ്പിച്ചതും രാജ്യത്തിനു വേണ്ടിയായിരുന്നുവെന്ന് യോഗത്തിൽ അധ്യക്ഷം വഹിച്ച  സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് സമീർ ഏറാമല സൂചിപ്പിച്ചു.

രാജ്യത്തിൻ്റെ അഖണ്ഡതതയ്ക്ക് ഭീഷണിയായ സിഖ് ഭീകരരെ തുടച്ചു നീക്കിയതിൻ്റെ പ്രതികാരമായി സ്വന്തം അംഗരക്ഷകരായ സിഖ് വംശജരാൽ  ഒക്ടോബർ 31 നു 1984 ഇൽ രക്തസാക്ഷിത്വം വരിക്കപ്പെടുന്നത് വരെ,  ഒരു ഭരണാധികാരി എന്തായിരിക്കണം, എങ്ങനെയായിരിക്കണം എന്ന് വരച്ച് കാണിച്ചതായിരുന്നു ഇന്ദിരാ ഗാന്ധിയുടെ ജീവിതമെന്ന് അനുശോചന പ്രസംഗത്തിൽ സുരേഷ് കരിയാട് സൂചിപ്പിച്ചു.

സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മനോജ് കൂടൽ സ്വാഗതം ആശംസിച്ച  അനുശോചന യോഗത്തിൽ ജോൺ ഗിൽബർട്ട്, ഷാനവാസ് ഷെറാട്ടൺ, ആഷിഖ് അഹമ്മദ് എന്നിവർ  ഇന്ദിരഗാന്ധിയുടെ രക്തസാക്ഷിത്വത്തെ അനുസ്മരിച്ച് സംസാരിച്ചു.

യോഗാനന്തരം,  ക്രൂരമായ പീഠനത്തിനിരയായി കൊലചെയ്യപ്പെട്ട വാളയാറിലെ ബാലികമാരായ  സഹോദരിമാരുടെ പ്രതികളെ വെറുതെ വിട്ടതിൽ  ഇൻകാസ് ഖത്തറിൻ്റെ ആഭിമുഖ്യത്തിൽ   മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചു.