Advertisment

ഇന്ദിരാജി സ്നേഹ ഭവന പദ്ധതി രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലേക്ക് കോഴിക്കോട് ജില്ല റിയാദ് ഒ.ഐ.സി.സി.

author-image
admin
Updated On
New Update

റിയാദ്: കോഴിക്കോട് ജില്ലാ റിയാദ് ഒ.ഐ.സി.സി.യുടെ ആഭിമുഖ്യത്തിൽ പാവപ്പെട്ടവർക്കായി നിർമ്മിച്ച് നൽകുന്ന "ഇന്ദിരാജി സ്നേഹ ഭവന "പദ്ധതി ജില്ലയിലെ 13 മണ്ഡലങ്ങളിലെ അർഹ രായ വരെ കണ്ടത്തി അവർക്ക് വീട് നിർമ്മിച്ച് നൽകുക എന്ന ലക്ഷ്യത്തോടെ മുന്നിട്ടിറങ്ങുകയും അതിന്റെ ഭാഗമായി ആദ്യ വീട് എന്ന സ്വപ്നവുമായി ജില്ലയിൽ കുന്ദമംഗലം മണ്ഡലത്തിലെ മാവൂർ പഞ്ചായത്തിൽ പണി പൂർത്തിയാക്കി ബഹു: ഉമ്മൻ ചാണ്ടി അവർകൾ താക്കോൽ കൈമാറുകയുണ്ടായി.

Advertisment

publive-image

രണ്ടാമത്തെ വീട് കൊയിലാണ്ടി മണ്ഡലത്തിലെ ചേമഞ്ചേരി പഞ്ചായത്തിലെ സ്വദേശിക്കാണ് നിർമ്മിച്ച് നൽകിയത്. ബഹു:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഈ വീടിൻ്റെ താക്കോൽദാനം നിർവ്വഹിച്ച് കുടുംബത്തിനായി കൈമാറിയത്. മൂന്നാമത്തെ വീട് റിയാദിൽ 20 വർഷക്കാലത്തോളം ഗദ്ധാമയായി ജോലി ചെയ്യുന്ന ബാലുശ്ശേരി മണ്ഡലത്തിലെ ഉണ്ണിക്കുളം പഞ്ചായത്തിലെ എകരൂർ സ്വദേശിനിയായ പ്രവാസിക്കാണ് നിർമ്മിച്ച് നൽകുന്നത്. ഈ വീടിൻ്റെ പണികൾ ഏപ്രിൽ അവസാനത്തോടെ പൂർത്തിയാക്കി താക്കോൽ കൈമാറുമെന്നും സംഘാടകർ അറീയിച്ചു.

നാലാമത്തെ വീടിൻ്റെ നിർമ്മാണം രാഹുൽ ഗാന്ധിയുടെ മണ്ഡലമായ തിരുവമ്പാടിയിലേക്ക് നൽകുന്നതിൻ്റെ പ്രാഥമിക നടപടികൾ നടന്നു കഴിഞ്ഞതായും ഭാരവാഹികൾ അറീയിച്ചു.

ഇതിൻ്റെ രൂപരേഖ വോക്കോ റിയാദ് ഇൻ്റർ നാഷണൽ ഹോട്ടലിൽ വെച്ച് ബഹു:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് ഭവനപദ്ധതി കൺവീനർ മോഹൻദാസ് വടകര കൈമാറി. ഇന്ദിരാജി സ്നേഹ ഭവന പദ്ധതി ചെയർമാൻ നവാസ് വെള്ളിമാടുകുന്ന്, ജില്ലാ പ്രസിഡൻ്റ് മുനീർ കോക്കല്ലൂർ, ഭാരവാഹികളായ ഷഫീഖ് കിനാലൂർ, ഹർഷാദ് എം.ടി, അശ്റഫ് മേച്ചീരി, റഫീഖ് എരഞ്ഞിമാവ്, ഷിഹാബ് കൈതപ്പൊയിൽ, നിഷാദ് ഗോതമ്പ റോഡ്, എന്നിവർ സംബ ന്ധിച്ചു. മറ്റു മണ്ഡലങ്ങളിലെ അർഹരായവരെ കണ്ടെത്തുന്ന പ്രവർത്തികൾ നടന്നുകൊണ്ടിരിക്കു ന്നതായും ഭാരവാഹികൾ അറീയിച്ചു.

Advertisment