Advertisment

ഇൻഡോ-കുവൈറ്റ് ഫ്രണ്ട്ഷിപ്പ് സൊസൈറ്റി ഭാരവാഹികൾ ഇന്ത്യൻ അംബാസിഡറെ സന്ദർശിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി : ഇൻഡോ കുവൈറ്റ് ഫ്രണ്ട്ഷിപ്പ് സൊസൈറ്റി (IKFS) ഭാരവാഹികൾ കുവൈത്തിൽ പുതുതായി നിയമിതനായ ഇന്ത്യൻ അംബാസിഡർ സിബി ജോർജിനെ സന്ദർശിച്ചു. കുവൈത്തികളും ഇന്ത്യക്കാരും തമ്മിലുള്ള ബന്ധം ശക്തിപെടുത്തന്നതിന് വേണ്ടി പ്രവർത്തിക്കുന്ന ഐ.കെ.എഫ്.എസിന്റെ പ്രവർത്തനങ്ങൾ പ്രസിഡന്റ് ഡോക്ടർ ഗാലിബ് അൽ മശ്ഹൂർ അംബാസിഡർക്ക് മുന്നിൽ വിശദീകരിച്ചു.

ഇന്ത്യൻ പൗരന്മാർക്കിടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് കുവൈറ്റി പൗരന്മാരുടെ സഹായത്തോടെ പരിഹാരം കാണാനും ഐ.കെ.എഫ്.എസിന്റെ ഇടപെടൽ ഉണ്ടാവാറുണ്ട്. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപെടുത്തുക എന്നത് തന്റെ പ്രധാന ദൗത്യം കൂടിയാണെന്ന് അംബാസിഡർ സിബി ജോർജ് കൂടിക്കാഴ്ച്ചയിൽ വ്യക്തമാക്കി.

ഐ.കെ.എഫ്.എസ് ജനറൽ സെക്രട്ടറി എ.കെ.എസ്. അബ്ദുൽ നാസർ സീനിയർ വൈസ് പ്രസിഡന്റ് ടി.പി.നാസർ കൊയിലാണ്ടി, രക്ഷാധികാരികളായ ഫവാസ് അൽ തഹെർ, അഡ്വക്കേറ്റ് ഫലഹ് അൽ ദോസരി, സെക്രട്ടറി സുധാകരൻ എക്സിക്യൂട്ടീവ് അംഗം സൈനബ്‌ ഗാലിബ് എന്നിവർ അടങ്ങുന്ന സംഘം ആണ് പ്രസിഡന്റ് ഗാലിബ് അൽ മശ്‌ഹൂറിന്റെ നേതൃത്വത്തിൽ അംബാസിഡറെ സന്ദർശിച്ചത്.

Advertisment