Advertisment

ഔഷധ രംഗത്ത് ഇന്തോ - സൗദി സഹകരണത്തിലൂടെ വമ്പിച്ച വ്യാപാര, നിക്ഷേപ സാധ്യതകൾ ഉപയോഗപ്പെടുത്താം: വെബിനാർ

New Update

ജിദ്ദ: ഔഷധ രംഗത്തെ വ്യാപാര ഇടപാടുകൾ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ റിയാദിൽ അരങ്ങേറിയ വെബിനാർ ഉഭയകക്ഷി വ്യാപാര ബന്ധത്തിൽ ആവേശം പകർന്നു. നൂറോളം ഇന്ത്യൻ കമ്പനികളും ഫാർമസ്യൂട്ടിക്കൽ രംഗത്ത് സൗദിയിൽ മുൻ നിരയിലുള്ള മുപ്പത് ഫാർമസ്യൂട്ടിക്കൽ കേന്ദ്രങ്ങളും പങ്കെടുത്ത പരിപാടി ബിസിനെസ്സ് ഇടപാടുകളിലൂടെയാണ് സമാപിച്ചത്. സൗദിയ്ക്കും ഇന്ത്യയ്ക്കും ഇടയിൽ ഔഷധ വ്യാപാര രംഗത്ത് അനന്ത സാധ്യതകളാണുള്ളതെന്ന് വെബിനാർ സംഗമം വിലയിരുത്തി.

Advertisment

publive-image

വ്യാപാരം , നിക്ഷേപം എന്നീ തുറകളിൽ വമ്പിച്ച സാധ്യതകളാണ് ഔഷധ രംഗത്ത് ഇന്ത്യ - സൗദി സഹകരണത്തിലൂടെ കൈവരിക്കാനാവുകയെന്നും വെബിനാർ വിലയിരുത്തി. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള എക്സ്പോർട് പ്രൊമോഷൻ വിഭാഗമായ ഫാർമെക്സിൽ സൗദിയിലെയും ഒമാനിലെയും ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെയാണ് വെബിനാർ സംഘടിപ്പിച്ചത്.

ഇന്ത്യയെ ലോകത്തിന്റെ ഔഷധശാല എന്ന് വിശേഷിപ്പിക്കാം. ഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ ബ്രാൻഡുകളുടെ ശൃംഖല ലോകത്തിന് നൽകുന്നത് ചുരുങ്ങിയ ചിലവിൽ ഗുണമേന്മയുള്ള ജനറിക് മരുന്നുകളാണ്. കോവിഡ് 19 ആഞ്ഞടിച്ചപ്പോൾ ലോകമെമ്പാടുമുള്ള ഇന്ത്യ സന്ദർഭത്തിനൊത്ത് ഉയരുകയും നിരവധി രാജ്യങ്ങൾക്ക് ഹൈഡ്രോക്സിക്ലോറോക്വിൻ തുടങ്ങിയ കോവിഡ് രോഗികൾക്കുള്ള മരുന്നുകൾ എത്തിച്ചു കൊടുക്കുകയും ചെയ്യുക വഴി ലോകത്തിനു അനുഗ്രഹമാവുകയായിരുന്നു - ഇങ്ങിനെ പോയി പരിപാടിയിൽ പങ്കെടുത്തവരുടെ നിരീക്ഷണങ്ങൾ.

ഔഷധ രംഗത്തെ അവസരങ്ങളെ കുറിച്ച് സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് സംസാരിച്ചു. സൗദിയിലെ ഔഷധ വിപണിയിൽ ഏതാണ്ട് അഞ്ചു ശതമാനത്തിന്റെ വളർച്ച (10.74 ബില്യൺ ഡോളർ) യാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അതിനാൽ തന്നെ അവസരങ്ങളുടെ വൻ സാധ്യതയാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സൗദി അറേബ്യ മുസ്ലിം ലോകത്തിന്റെ ഹൃദയമാണെന്നും സൗദി എക്സ്പോര്ട് ഡെവലപ്മെന്റ് അതോറിറ്റിയുടെയും എക്സിം ബാങ്ക് പ്രോഗ്രാമിന്റെയും പിന്തുണയോടെ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക, മറ്റു ലോക രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി വികസിപ്പിക്കാൻ സൗദി അറേബ്യയുടെ സാധിക്കുമെന്നും സൗദി ഇന്ത്യൻ ബിസിനെസ്സ് നെറ്റ്‌വർക്ക് (സിബിൻ) പ്രസിഡന്റ് അബ്ദുല്ല അൽകസ്സാബി പറഞ്ഞു.

സൗദിയിൽ ഔഷധ വിപണിയുമായി ബന്ധപ്പെട്ട നിയമ നിയന്ത്രണങ്ങൾ സംബന്ധിച്ച് ഔദ്യോഗിക പ്രതിനിധികളായ വാസിം അൽശലവി, ലുജൈൻ അൽമാലൂഫ്, റഗദ് അൽഅനസ് സംസാരിച്ചു. ഇരു രാജ്യങ്ങൾക്കുമായി കൈവരുന്ന അനന്ത സാധ്യതകൾ സംബന്ധിച്ച് സഊദ് അൽഹുവൈമൽ, അബു മൂസ, അബ്ദുല്ല ജുമൈഹ് തുടങ്ങിയവരും ആശയങ്ങൾ പങ്കു വെച്ചു.

Advertisment