Advertisment

‘ഇന്ദ്രന്‍സ് ഏട്ടനും ആളൊരുക്കവും അപമാനിക്കപ്പെട്ടിരിക്കുന്നു’; ആളൊരുക്കത്തിനെ ഐ.എഫ്.എഫ്.കെയില്‍ നിന്നും പുറത്താക്കിയതിന് എതിരെ വി.സി അഭിലാഷ്

New Update

Advertisment

ദേശീയ പുരസ്‌ക്കാരവും മികച്ച നടനുള്ള പുരസ്‌ക്കാരവുമടക്കം നിരവധി അവാര്‍ഡുകള്‍ കരസ്തമാക്കിയ ആളൊരുക്കം ഐ.എഫ്.എഫ്.കെയില്‍ നിന്ന് പുറത്താക്കിയതിന് എതിരെ പ്രതിഷേധവുമായി സംവിധായകന്‍ വി.സി അഭിലാഷ്.

ഫേസ്ബുക്കിലൂടെയായിരുന്നു അഭിലാഷിന്റെ പ്രതികരണം, ഈ ചലച്ചിത്ര അക്കാദമിയോട് ഞങ്ങളെങ്ങനെ നന്ദി പറഞ്ഞുതീര്‍ക്കും? എന്ന് ചോദിച്ചു കൊണ്ടായിരുന്നു അഭിലാഷിന്റെ പോസ്റ്റ്.

പോസ്റ്റിന്റെ പൂര്‍ണരൂപം,

ഈ ചലച്ചിത്ര അക്കാദമിയോട് ഞങ്ങളെങ്ങനെ നന്ദി പറഞ്ഞുതീര്‍ക്കും?

ഇക്കൊല്ലം മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ച,

ഇന്ദ്രന്‍സേട്ടന് സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത ആളൊരുക്കം

നമ്മുടെ സ്വന്തം ചലച്ചിത്ര മേളയില്‍ നിന്ന് അവര്‍ ഒഴിവാക്കിയിരിക്കുന്നു..!

ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ക്ക് പുറമെ

കേരളാ ഫിലിം ക്രിട്ടിക്‌സ് (4 വിഭാഗങ്ങളില്‍),

പ്രഥമ തിലകന്‍ സ്മാരക പെരുന്തച്ചന്‍ അവാര്‍ഡ് (8 വിഭാഗങ്ങളില്‍), അടൂര്‍ഭാസി പുരസ്‌കാരം (2 വിഭാഗങ്ങളില്‍),വിദേശത്തും സ്വദേശത്തുമായി അര ഡസനിലേറെ ഫിലിം ഫെസ്റ്റിവലുകളിലെ പ്രദര്‍ശനം- എന്നിങ്ങനെ ഈ സിനിമ ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയിരുന്നു..

പക്ഷെ അതിനൊക്കെയപ്പുറമായിരുന്നു ഞങ്ങള്‍ക്ക് IFFK.

വലിയൊരു സ്വപ്നമായിരുന്നു

ആളൊരുക്കം കാണാനാവസരം കിട്ടിയവര്‍ -ഗുരുതുല്യരായ സംവിധായകര്‍ പോലും- പറഞ്ഞത്

ഈ സിനിമയ്ക്ക് കിട്ടിയില്ലെങ്കില്‍ മറ്റേത് സിനിമയ്ക്ക് ഐ.എഫ്.എഫ.്‌കെയില്‍ അവസരം കിട്ടുമെന്നാണ് ..!

ഇത്തവണ സിനിമകളുടെ എണ്ണം കൂടിയിട്ടും,നവാഗതര്‍ക്ക് പ്രാധാന്യം ഉണ്ടായിട്ടും-അങ്ങനെയൊന്നും ഉള്‍പ്പെടുത്താനാനാവാത്ത അത്ര

മോശം സിനിമയായിരുന്നോ ഇത് ?

”ദേശീയ അവാര്‍ഡ് വാങ്ങിയ ആളൊരുക്കം എന്ത് കൊണ്ട് ഇത്തവണ മേളയില്‍ ഉള്‍പ്പെടുത്തിയില്ല?”- എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് സാമൂഹിക പ്രസക്തിയ്ക്കുള്ള അവാര്‍ഡാണ് വാങ്ങിയത് എന്നാണ് ജൂറിയുടെ വിശദീകരണം!

സാമൂഹിക പ്രസക്തിയ്ക്ക് നമ്മുടെ മേളയില്‍ പ്രസക്തിയില്ലേ?

ആളൊരുക്കത്തില്‍ പറഞ്ഞ ആ സാമൂഹിക പ്രസക്തമായ വിഷയം കഎഎഗ പ്രേക്ഷകരെങ്കിലും കാണണ്ടേ ?

വേദനയോടെ പറയട്ടെ..

ദേശീയ പുരസ്‌കാര വേദിയില്‍ നേരിടേണ്ടി വന്ന അപമാനത്തേക്കാള്‍ വലുതാണ് ഇത്.

ഇത് വരെയും കയ്യിലെത്താത്ത ആ ദേശീയ

പുരസ്‌കാരത്തെ ഓര്‍ത്ത്, അന്ന് ആശ്വാസമേകി വന്ന പല സന്ദേശങ്ങളും

ഇപ്പോള്‍ കാപട്യം പോലെ തോന്നിക്കുന്നു!

എല്ലാവരും ഇന്നോളം പാടിപ്പുകഴ്ത്തിയ ആളൊരുക്കം അപമാനിക്കപ്പെട്ടിരിക്കുന്നു!

സമ്മാനങ്ങള്‍ കൊണ്ടും സെല്‍ഫികള്‍ കൊണ്ടും ഈ ദിവസങ്ങളില്‍ സ്‌നേഹം കൊണ്ട് മൂടപ്പെട്ട ഇന്ദ്രന്‍സേട്ടന്‍ അപമാനിക്കപ്പെട്ടിരിക്കുന്നു!

കഴിഞ്ഞ തവണ ചലച്ചിത്ര മേളയില്‍ ഉള്‍പ്പെടുത്താതെ ഒഴിവാക്കപ്പെട്ട ഒരു സിനിമയ്ക്ക് ഇതേ അക്കാദമിയുടെ മറ്റൊരു ജൂറി മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നല്‍കിയത് പോലെ വിചിത്രമായ ഈ തീരുമാനം അവര്‍ തിരുത്തുമോ ?

അറിയില്ല..

ആരെങ്കിലും പ്രതികരിച്ചിരുന്നെങ്കില്‍…

അവര്‍ തിരുത്തിയിരുന്നെങ്കില്‍.. !

https://www.facebook.com/vcabhilash.abhi/posts/10205465744280003

Advertisment